|
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനിടെ അദ്ദേഹം ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയുമായി കൂടിക്കാഴ്ച നടത്തും. ജപ്പാനീസ് പ്രധാനമന്ത്രി ഇഷിബയുമായുള്ള അദ്ദേഹത്തിന്റെ ആദ്യ വാര്‍ഷിക ഉച്ചകോടിയാണിത്. ജപ്പാനുമായുള്ള ബന്ധത്തിന് ഇന്ത്യ നല്‍കുന്ന ഉയര്‍ന്ന മുന്‍ഗണന ഈ സന്ദര്‍ശനം അടിവരയിടുന്നു.
ടോക്കിയോയിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ഇന്ത്യയിലെ ജപ്പാന്‍ അംബാസഡര്‍ ഒനോ കെയ്ച്ചി, ജപ്പാനിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. ത്രിവര്‍ണ പതാകകള്‍ വീശി ഇന്ത്യന്‍ പ്രവാസികളും അദ്ദേഹത്തെ വരവേറ്റു. |