Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5678 INR  1 EURO=110.2536 INR
ukmalayalampathram.com
Sat 19th Sep 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
മുതലാളിയുടെ വീട് വിലയ്ക്കു വാങ്ങി അത് ഇടിച്ചു നിരത്തി പ്രതികാരം: ഡേവിഡിനെ സ്റ്റാറാക്കി മാധ്യമങ്ങള്‍
Text By: UK Malayalam Pathram

2010ല്‍ തന്റെ പ്രമോഷന്‍ തടഞ്ഞ മുതലാളിയുടെ മാളിക പോലുള്ള വില കൊടുത്തു വാങ്ങിയശേഷം അത് ഇടിച്ചുനിരത്തിയിരിക്കുന്നു വാള്‍സ്ട്രീറ്റിലെ ഏറ്റവും വിജയകരമായ നിക്ഷേപകരില്‍ ഒരാളും കരോലിന പാന്തേഴ്സിന്റെ ഉടമസ്ഥനുമായ ശതകോടീശ്വരന്‍ ഡേവിഡ് ടെപ്പര്‍. 67കാരനായ ടെപ്പര്‍ തന്റെ ഹെഡ്ജ് ഫണ്ടായ അപ്പലൂസ് മാനേജ്മെന്റിലൂടെയും പ്രശസ്തനാണ്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗോള്‍ഡ്മാന്‍ സാക്സില്‍ ജോലി ചെയ്തിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ കരിയറിലെ പാത എന്നന്നേക്കുമായി മാറ്റിമറിക്കേണ്ടിയിരുന്ന ഒരു അവസരം അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടിരുന്നു. ഇതിന് പ്രതികാരമായാണ് ബോസിന്റെ മാളിക വാങ്ങിയശേഷം അദ്ദേഹം അത് ഇടിച്ചുനിരത്തിയത്. 'ശതകോടീശ്വര ശൈലിയിലുള്ള പ്രതികാര'മെന്നാണ് ടെപ്പറിന്റെ ഈ പ്രവര്‍ത്തിയെ പലരും വിശേഷിപ്പിച്ചത്.

 
Other News in this category

 
 




 
Close Window