|
പുതിയ മഹീന്ദ്ര ഥാര്‍ പുറത്തിറക്കുന്നതിന് മുന്‍പായി നാരങ്ങയ്ക്കുമേല്‍ കയറ്റിയിറക്കാനുള്ള യുവതിയുടെ ശ്രമത്തിനിടെ വാഹനം ഷോറൂമിന്റെ ഒന്നാംനിലയില്‍നിന്ന് താഴേയ്ക്ക് പതിക്കുകയായിരുന്നു. 29കാരിയായ മാനി പവാറിനാണ് അപ്രതീക്ഷിതമായ അപകടമുണ്ടായത്. തിങ്കളാഴ്ച വൈകുന്നേരം മാനി പവാര്‍ 27 ലക്ഷം രൂപ വിലമതിക്കുന്ന തന്റെ പുതിയ ഥാര്‍ ഏറ്റുവാങ്ങാനാണ് മഹീന്ദ്ര ഷോറൂമില്‍ എത്തിയത്.
വാഹനം പുറത്തിറക്കുന്നതിന് മുമ്പ് പൂജയും ചടങ്ങുകളും നടത്താന്‍ അവര്‍ തീരുമാനിച്ചു. ഥാര്‍ റോഡിലിറക്കുന്നതിന് മുന്‍പായി ചക്രത്തിനടിയില്‍ നാരങ്ങ വെച്ച് വാഹനം സ്റ്റാര്‍ട്ട് ചെയ്തു. സാവധാനം വാഹനം മുന്നോട്ടെടുക്കാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ ആക്‌സിലറേറ്ററില്‍ ചവിട്ടുകയായിരുന്നു. ഇതോടെ വാഹനം മുന്നോട്ടു കുതിച്ചു. ഷോറൂമിന്റെ ഒന്നാം നിലയിലെ ചില്ലുഭിത്തി തകര്‍ത്ത് വാഹനം താഴേക്ക് പതിക്കുകയും ചെയ്തു. |