Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.9384 INR
ukmalayalampathram.com
Fri 18th Sep 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കും വിവാഹ വാര്‍ഷികാശംസ നേര്‍ന്ന് മന്ത്രി വി. ശിവന്‍കുട്ടി
Text By: UK Malayalam Pathram
മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കും ഇന്ന് 46-ാം വിവാഹ വാര്‍ഷികം. മന്ത്രി വി ശിവന്‍കുട്ടി മുഖ്യമന്ത്രിയുടെ വിവാഹ ക്ഷണക്കത്ത് പോസ്റ്റ് ചെയ്താണ് ആശംസ അറിയിച്ചത്. '46 വര്‍ഷങ്ങള്‍' എന്ന തലക്കെട്ടോടെ മുഖ്യമന്ത്രിയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ വിവാഹചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്.
കൂത്തുപറമ്പ് എംഎല്‍എയും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായി പ്രവര്‍ത്തിക്കുമ്പോള്‍, 1979 സെപ്റ്റംബര്‍ 2നായിരുന്നു വടകര ഒഞ്ചിയം തൈക്കണ്ടി സ്വദേശിനിയായ കമലയെ പിണറായി വിജയന്‍ വിവാഹം കഴിച്ചത്. തലശേരിയിലെ സെന്റ് ജോസഫ്‌സ് സ്‌കൂള്‍ അധ്യാപികയായിരുന്നു കമല. തലശേരി ടൗണ്‍ ഹാളില്‍ വച്ചായിരുന്നു വിവാഹം. വിവാഹ ക്ഷണക്കത്ത് തയാറാക്കിയത് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദനായിരുന്നു.സമ്മാനങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദേശവും ക്ഷണക്കത്തില്‍ ഉണ്ടായിരുന്നു.
 
Other News in this category

 
 




 
Close Window