Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
മദ്യം വാങ്ങാത്ത യാത്രക്കാരുടെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് മദ്യക്കുപ്പി വാങ്ങിയെന്നു സംശയം: അന്വേഷണം ആരംഭിച്ചു
Text By: UK Malayalam Pathram
വിമാനത്താവളത്തില്‍ നിന്നും മദ്യം വാങ്ങാത്ത യാത്രക്കാരുടെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് മദ്യക്കുപ്പി വാങ്ങിയെന്ന സംശയത്തില്‍ അന്വേഷണം ആരംഭിച്ചു. വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലെ തട്ടിപ്പില്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് അന്വേഷണം തുടങ്ങിയത്. ഔട്ട്ലെറ്റില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ലഘുഭക്ഷണം ഓഫര്‍ ചെയ്ത് പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ശേഖരിച്ചാണ് തട്ടിപ്പ് നടക്കുന്നത്.
ഇതും വായിക്കുക: ഷോളയാര്‍ ഡാം വ്യൂ പോയിന്റില്‍ നിന്നും കാല്‍ വഴുതി കൊക്കയിലേക്കുവീണ വയോധികനെ സബ് ഇന്‍സ്‌പെക്ടര്‍ അതിസാഹസികമായി രക്ഷപ്പെടുത്തി
ഇതുവഴി യാത്രക്കാര്‍ക്ക് അനുവദിക്കപ്പെട്ട അളവിനെക്കാള്‍ മദ്യം ലഭിക്കുന്നുവെന്നാണ് ഉയര്‍ന്നുവന്നിട്ടുള്ള പരാതി. പ്രിവന്റീവ് വിഭാഗത്തിന്റെ പ്രാഥമികാന്വേഷണത്തില്‍ മദ്യക്കുപ്പി വാങ്ങാത്ത യാത്രക്കാരുടെ പാസ്‌പോര്‍ട്ടിലും മദ്യം വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്.
നിയമാനുസൃതം രണ്ട് ലിറ്റര്‍ വിദേശമദ്യമേ യാത്രക്കാരന് അനുവദനീയമായുള്ളൂ. മദ്യം വാങ്ങാത്ത യാത്രക്കാരുടെ പാസ്‌പോര്‍ട്ട് നമ്പരുപയോഗിച്ച് മറ്റ് യാത്രക്കാര്‍ക്ക് രണ്ട് ലിറ്ററിലധികം മദ്യം നല്‍കിയിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. മദ്യംവാങ്ങാത്ത യാത്രക്കാരുടെ പേരിലാണ് അധികം നല്‍കുന്ന മദ്യത്തിന്റെ ബില്ലുകള്‍ അടിച്ചിരിക്കുന്നത്.
 
Other News in this category

 
 




 
Close Window