ഫാ. ജോമോന്‍ പുന്നൂസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ 19 വര്‍ഷമായി സെന്റ് മേരീസ് ഇക്യുമെനിക്കല്‍ ചര്‍ച്ചില്‍ വിശുദ്ധ: കുര്‍ബാന അനുഷ്ടിച്ചു വരികയാണ്. പതിവ് പോലെ ഓശാനയും പെസഹായും ദുഃഖ വെള്ളിയാഴ്ച ശുശ്രൂഷകള്‍ക്കൊപ്പം ദുഃഖ ശനിയും കഴിഞ്ഞ് ഉയര്‍പ്പിന്റെ ശുശ്രൂഷകളും ഉണ്ടായിരിക്കുന്നതാണ്.
ഓശാന ഞായറാഴ്ച ഫാ. മാത്യൂസ് അബ്രഹാമിന്റെ കാര്‍മികത്വത്തിലും പെസഹാ വ്യാഴാഴ്ചയും ദുഃഖ വെള്ളിയും ഉയിര്‍പ്പിന്റെ ശുശ്രുഷകളും അമേരിക്കയില്‍ നിന്നുള്ള ഫാ. തോംസണ്‍ ചാക്കോയുടെയും കാര്‍മ്മികത്വത്തിലാണ് നടത്തപ്പെടുന്നത്.
വിശ്വാസ സമൂഹത്താല്‍ നിറഞ്ഞ ഇപ്സ്വിച്ചിലെ സെന്റ് അഗസ്റ്റിന്‍സ് ചര്‍ച്ചില്‍ പതിവുപോലെ ഓരോ ശുശ്രൂഷകള്‍ക്കും വിശ്വാസികള്‍ നേര്‍ച്ചയായി കൊണ്ടുവരുന്ന സ്വാദിഷ്ടമായ ഭക്ഷണവിഭവങ്ങള്‍ ഈ കൂട്ടായ്മയുടെ ഐക്യം വിളിച്ചോതുന്നു.
പെസഹ ആചാരണത്തിനുശേഷം വിശ്വസികളുടെ സൗകര്യാര്‍ത്ഥം ദുഃഖ വെള്ളിയുടെ ശുശ്രുഷകള്‍ നടത്തപ്പെടുന്നത് ഇപ്‌സ്വിച്ചിലെ ഗ്രേറ്റ് ബ്ലെകെന്‍ഹാം ഹാളില്‍ വച്ചായിരിക്കും.
ഹാശാ ആഴ്ച ശുശ്രൂഷകളില്‍ പതിവുപോലെ ഏവരും നേര്‍ച്ച കാഴ്ചകളോടെ പങ്കെടുക്കണമെന്ന് പള്ളിക്കമ്മറ്റിക്കുവേണ്ടി ട്രസ്റ്റി മനോജ് ഇടശ്ശേരിയും സെക്രട്ടറി ഷെറൂണ്‍ തോമസും അഭ്യര്‍ത്ഥിക്കുന്നു. |