സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ സ്റ്റോക്ക് മുസ്ലിം മലയാളികള്‍ ഇഫ്താര്‍ വിരുന്ന് നടത്തി. സിറ്റി സെന്റര്‍ മസ്ജിദ് ഹാളിലായിരുന്നു ആഘോഷം. പക്കുവടയും ഉഴുന്നുവടയും ഉള്ളിവടയും സമോസയും സുലൈമാനിയും ബിരിയാണിയും മട്ടന്‍ കറിയും ചിക്കന്‍ കറിയും ഉള്‍പ്പെടെ വിഭവസമൃദ്ധമായിരുന്നു ഇഫ്താര്‍ വിരുന്ന്. അജ്മല്‍ ലത്തീഫ്, അസിം, ഷാന്‍, ഷെഫിന്‍ , തന്‍സീല്‍റമീസ്, അജ്മല്‍ പി എസ്, ബാദുഷ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്.