'റേ ഓഫ് ഹോപ്പിന്റെ' നേതൃത്വത്തില്‍ യുകെ ബര്‍മിംഗ്ഹാം, ട്രാന്‍സ്ഫോര്‍മേഷന്‍ ചര്‍ച്ച് ഹാളില്‍ വെച്ച് ഈമാസം 15ന് 'വേക്ക് അപ്പ് ആന്‍ഡ് ഡിസേണ്‍' (Wake up and decern) എന്ന പേരില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നു. നാവിഗേറ്റിംഗ് ഇന്‍ കണ്‍ഫ്യൂസ്ഡ് വേള്‍ഡ്(Navigating in a confused world), ട്രൂത്ത് ആന്‍ഡ് ട്രെന്‍ഡ്(Truth vs Trend), ഡീ കോഡിങ് ദ ബീറ്റ്സ്(Decoding the beats) എന്നീ പേരുകളില്‍ നടത്തപ്പെടുന്ന വിവിധ സെഷനുകളില്‍ ഡോക്ടര്‍ വെസ്ലി ലൂക്കോസ് പാസ്റ്റര്‍ ജെയ്സ് പാണ്ടനാട് ബ്രദര്‍ ബ്ലെസ്സന്‍ മേമന എന്നിവര്‍ ശുശ്രൂഷകര്‍ക്ക് നേതൃത്വം നല്‍കും. പ്രസ്തുത യോഗത്തില്‍ പാനല്‍ ചര്‍ച്ച, പ്രബന്ധ അവതരണം, ചോദ്യോത്തരവേള, സര്‍വ്വേ മുതലായ വ്യത്യസ്തങ്ങളായ പരിപാടികള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വിവിധ സഭകളുടെ പങ്കാളിത്തത്തോടെ വളരെ വിപുലമായ ഒരുക്കങ്ങള്‍ നടന്നുവരികയാണ്.