Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.048 INR  1 EURO=104.7559 INR
ukmalayalampathram.com
Sun 07th Dec 2025
 
 
മതം
  Add your Comment comment
ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജിയണ്‍ 18-ാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 11 മുതല്‍
Text By: UK Malayalam Pathram

പാസ്റ്റര്‍ ഷിബു തോമസ് ഒക്കലഹോമയാണു മുഖ്യ പ്രഭാഷകന്‍. സിസ്റ്റര്‍ രേഷ്മ തോമസ് (ഐപിസി യുഎസ്എ മിഡ് വെസ്റ്റ് റീജിയണ്‍ ലേഡീസ് ഫെലോഷിപ് സെക്രട്ടറി സഹോദരിമാരുടെ കൂട്ടായ്മയില്‍ സന്ദേശം നല്‍കും. ഐപിസി ജനറല്‍ സെക്രട്ടറി ഡോ. ബേബി വര്‍ഗീസ് മുഖ്യ അതിഥിയായി പങ്കെടുക്കും. യുകെയിലും യൂറോപ്പിലുമായി പ്രവാസികളായ വിശ്വാസികള്‍ക്ക് ആത്മമാരിയുടെ ദിനങ്ങളായിരിക്കും ഇതെന്ന് കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ പാസ്റ്റര്‍ ജോര്‍ജ് തോമസ് പറഞ്ഞു. പാസ്റ്റേഴ്‌സ് മീറ്റിങ്, ബൈബിള്‍ ക്ലാസുകള്‍, സണ്ടേസ്‌കൂള്‍, പിവൈപിഎ, വുമണ്‍സ് ഫെലോഷിപ്പ് തുടങ്ങിയവയുടെ വാര്‍ഷിക യോഗങ്ങളും കണ്‍വന്‍ഷനോട് അനുബന്ധിച്ചു നടക്കും. എല്ലാ ദിവസവും വൈകിട്ട് അഞ്ചു മുതല്‍ രാത്രി 9.30 വരെ പൊതുസുവിശേഷ യോഗങ്ങളും നടക്കും. ഞായറാഴ്ച സംയുക്ത ആരാധനയുണ്ടാകും. റീജിയണ്‍ ഗായകസംഘം സംഗീത ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കും. ഐ.പി.സി യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജിയണ്‍ വൈസ് പ്രസിഡന്റ് പാസ്റ്റര്‍ വില്‍സണ്‍ ബേബി, സെക്രട്ടറി പാസ്റ്റര്‍ ഡിഗോള്‍ ലൂയിസ്, ജോയിന്റ് സെക്രട്ടറിമാര്‍ പാസ്റ്റര്‍ വിനോദ് ജോര്‍ജ്, പാസ്റ്റര്‍ മനോജ് ഏബ്രഹാം, ട്രഷറര്‍ ജോണ്‍ മാത്യൂ, പ്രമോഷണല്‍ സെക്രട്ടറി പാസ്റ്റര്‍ സീജോ ജോയി, അഡ്മിനിസ്‌ട്രേറ്റര്‍ പാസ്റ്റര്‍ പി.സി. സേവ്യര്‍, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് കോഓര്‍ഡിനേറ്റര്‍ തോമസ് മാത്യു എന്നിവരുടെ നേതൃത്വത്തില്‍ കണ്‍വന്‍ഷന്‍ നടത്തിപ്പിനു വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു യുകെയിലെ പ്രശസ്തമായ കേംബ്രിജ് പട്ടണത്തില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ ഗ്രാമമാണു കാംബോണ്‍. (Cambourne Village College, CB23 6FR). പ്രവാസികളായ വിശ്വാസികളെ സംഗമത്തിലേയ്ക്കു സ്വാഗതം ചെയ്യുന്നതായി റീജിയണ് പ്രസിന്റ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് അറിയിച്ചു.

 
Other News in this category

 
 




 
Close Window