Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
 
 
മതം
  Add your Comment comment
ഓള്‍ദം ക്രിസ്ത്യന്‍ അസംബ്ലിയുടെ സഹകരണത്തോടെ നാഷണല്‍ കോണ്‍ഫറന്‍സ്
Text By: Reporter, ukmalayalampathram

ഓള്‍ദം ക്രിസ്ത്യന്‍ അസംബ്ലിയുടെ സഹകരണത്തോടെ ഈമാസം ഏഴ്, എട്ട്, ഒന്‍പത് തീയതികളില്‍ ഷാരോണ്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് യുകെ & അയര്‍ലന്‍ഡ് റീജിയന്‍ പത്തൊന്‍പതാമത് നാഷണല്‍ കോണ്‍ഫറന്‍സ് ഓള്‍ദാമില്‍ നടത്തപെടുന്നു. ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ച് യു കെ & അയര്‍ലന്‍ഡ് പ്രസിഡന്റ് പാസ്റ്റര്‍ സാംകുട്ടി പാപച്ചന്‍ പ്രാര്‍ത്ഥിച്ചു ഉദ്ഘാടനം നിര്‍വഹിക്കുന്ന യോഗത്തില്‍ പ്രീസ്റ്റ്. അനീഷ് തോമസ് (കേരള) സന്ദേശങ്ങള്‍ നല്‍കും. യോഗത്തിന്റെ തീം ''ക്രിസ്തുവില്‍ തികഞ്ഞവരാകുക'' എന്നതാണ്. ഏഴിന് വൈകിട്ട് ആറു മണി മുതല്‍ ഒന്‍പതു മണി വരെയാണ് മീറ്റിംഗ്, തുടര്‍ന്ന് എട്ടിന് രാവിലെ ഒന്‍പതു മണിക്ക് പൊതു യോഗവും ഉച്ചയ്ക്ക് രണ്ടു മണിക്ക് സണ്ടെ സ്‌കൂള്‍ സി.ഇ. എം സംയുക്ത സമ്മേളനത്തില്‍ ഡോ. ലിജോ ഇ സാമുവല്‍ ശുശ്രൂഷിക്കും. ഉച്ച കഴിഞ്ഞ് നാലു മുതല്‍ അഞ്ചു വരെ ശാരോന്‍ വനിതാ സമാജത്തിന്റെ മീറ്റിംഗ് നടക്കും. സിസ്റ്റര്‍. ഷൈനി തോമസ് യുകെ നേത്യത്വം നല്‍കും. വൈകിട്ട് സമാപന സമ്മേളനം ആറു മണിക്ക് ആരംഭിക്കും ഒന്‍പതു മണിക്ക് അവസാനിക്കുന്നതാണെന്ന് സെക്രട്ടറി പാസ്റ്റര്‍ പ്രയ്‌സ് വര്‍ഗീസ് അറിയിച്ചു. പ്രീസ്റ്റ്. സിബിന്‍ കുര്യനും പ്രീസ്റ്റ്. അജിത് ജോര്‍ജിന്റെയും നേതൃത്വത്തില്‍ ശാരോന്‍ നാഷണല്‍ ക്വയര്‍ ഗാന ശുശ്രുഷക്ക് നേതൃത്വം നല്‍കും പാസ്റ്റര്‍ സുനൂപ് മാത്യു, ബ്രദര്‍. ബാബു സീമോന്‍ ലോക്കല്‍ കോര്‍ഡിനേറ്റേഴ്സായും പ്രവര്‍ത്തിക്കുന്നു. ഈ യോഗങ്ങള്‍ പ്രശസ്ത സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നോടൊപ്പം പവര്‍വിഷന്‍ ചാനലിലും കണ്‍വന്‍ഷന്‍ ലൈവ് ആയി കാണാവുന്നതാണ്. വിവിധ ഇടങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് വേണ്ട താമസത്തിനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട് എന്ന് പബ്ലിസിറ്റി കണ്‍വീനര്‍ ലിജു വേങ്ങല്‍ അറിയിച്ചു. സ്ഥലത്തിന്റെ വിലാസം ഗ്രേറ്റ് അക്കാദമി ആഷ്ടണ്‍ (സ്‌കൂള്‍), അണ്ടര്‍ ലൈന്‍, OL6 8RF

 
Other News in this category

 
 




 
Close Window