ഗ്ലാസ്ഗോ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ ഹാശാ ശുശ്രൂഷകള്‍ ഈമാസം പതിമൂന്ന് മുതല്‍ പത്തൊമ്പതു വരെ നടത്തപ്പെടുന്നു.
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിലെ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ വര്‍ഷംതോറും നടത്തിവരാറുള്ള ഹാശാ ആഴ്ച ശുശ്രൂഷകള്‍ ഈ വര്‍ഷവും ഏപ്രില്‍ പതിമൂന്നിന് ഓശാന ഞായറാഴ്ച ശുശ്രൂഷകളോട് കൂടി ആരംഭിക്കുന്നു. ഈ വര്‍ഷത്തെ ഹാശാ ആഴ്ച ശുശ്രൂഷകള്‍ക്ക് റവറന്റ് ഫാദര്‍ സജി സി ജോണ്‍ നേതൃത്വം നല്‍കുന്നതാണ്.
ഓശാന ശുശ്രൂഷകള്‍ പതിമൂന്നിന് ഞായറാഴ്ച രാവിലെ എട്ടര മണി മുതല്‍ ഗ്ലാസ്ഗോയില്‍ ഉള്ള സെന്റ് ജോണ്‍സ് ദ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ വച്ച് നടത്തപ്പെടുന്നു. ഏപ്രില്‍ പതിനാറിന് ബുധനാഴ്ച വൈകിട്ട് അഞ്ചു മണി മുതല്‍ വിശുദ്ധ കുര്‍ബാന സ്ഥാപനത്തിന്റെയും പെസഹായുടെയും ശുശ്രൂഷകള്‍ ആരംഭിക്കും.
ദുഃഖവെള്ളിയുടെ ആചരണം ഏപ്രില്‍ 18ന് രാവിലെ എട്ടുമണി മുതല്‍ നടത്തപ്പെടുന്നു. ഈസ്റ്ററിന്റെ തിരു കര്‍മ്മങ്ങള്‍ 19ന് ശനിയാഴ്ച വൈകിട്ട് അഞ്ചു മണി മുതല്‍ നടത്തപ്പെടും. ഈ വര്‍ഷത്തെ ഹാശാ ശുശ്രൂഷകളിലേക്ക് എല്ലാ വിശ്വാസിസമൂഹത്തെയും സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു.
ശുശ്രൂഷ നടക്കുന്ന പള്ളിയുടെ വിലാസം
St. John the Evangelical Church,
23 Swindon Road,
Glasgow G69 6 DS.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ഫാദര്‍ സജി. സി. ജോണ്‍ - വികാരി - 07587351426
സുനില്‍ പായിപ്പാട് - 07898735973
റിയോ ബേബി- സെക്രട്ടറി - 07563744653 |