|
മൂന്നര പതിറ്റാണ്ട് നീണ്ട തൊണ്ടിമുതല്‍ തിരിമറി കേസില്‍ എം.എല്‍.എ. ആന്റണി രാജു കുറ്റക്കാരന്‍. കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു. മൂന്നര പതിറ്റാണ്ട് നീണ്ട കേസില്‍, നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പ്രസ്താവിച്ചത്. 1990ല്‍ ഓസ്ട്രേലിയന്‍ പൗരനായ ആന്‍ഡ്രൂ സാല്‍വറ്റോര്‍ സെര്‍വെല്ലി തന്റെ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് 61.5 ഗ്രാം കള്ളക്കടത്ത് നടത്താന്‍ ശ്രമിച്ചതിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അറസ്റ്റിലായ സംഭവത്തിലാണ്, പ്രതിയുടെ അഭിഭാഷകനായ ആന്റണി രാജുവിനെതിരെ കേസ് ഉണ്ടായത്.
പ്രതിയെ രക്ഷപെടുത്താനായി കേസിലെ നിര്‍ണായക തൊണ്ടിമുതലായ പ്രതിയുടെ കടുംനീല നിറത്തില്‍ ബനിയന്‍ തുണിയിലുള്ള അടിവസ്ത്രം കൈവശപ്പെടുത്തി അളവ് മാറ്റി തയ്ച്ച് തിരിച്ചുവച്ചു എന്നതാണ് കേസ്. ആറ് വകുപ്പുകള്‍ പ്രകാരമാണ് ആന്റണി രാജുവിനെതിരെ കുറ്റം ചുമത്തിയിട്ടുള്ളത്.
രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ ലഭിച്ചാല്‍ നിയമസഭാ അംഗത്വം റദ്ദാകും. ശിക്ഷാവിധി ഹൈക്കോടതി തടഞ്ഞില്ല എങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല. |