Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ചിക്കിങ്ങില്‍ കത്തിവീശിയ മാനേജരെ പിരിച്ചു വിട്ടു; അടിയും കിട്ടി, ആശുപത്രിയിലുമായി ഒടുവില്‍ ജോലിയും പോയി
Text By: UK Malayalam Pathram
സാന്‍വിച്ചില്‍ ചിക്കന്‍ കുറഞ്ഞെന്ന പരാതിയെ ചൊല്ലി കൊച്ചിയില്‍ സംഘര്‍ഷമുണ്ടായ സംഭവത്തില്‍ മാനേജറെ ചിക്കിംഗ് മാനേജ്‌മെന്റ് പുറത്താക്കി. സംഭവത്തില്‍ അന്വേഷണം തുടരുന്നതിനിടെയാണ് മാനേജറായ ജോഷ്വായെ പുറത്താക്കിയത്. ഒരുകാരണവശാലും അക്രമം അനുവദിക്കില്ലെന്ന് കമ്പനി അറിയിച്ചു. സംഭവത്തിന് പിന്നാലെ മാനേജര്‍ക്കും സ്ഥാപനത്തിനുമെതിരെ വ്യാപകമായ വിമര്‍ശനമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി. ഫോര്‍ട്ട് കൊച്ചി സ്വദേശിയാണ് ജോഷ്വാ. ഇയാള്‍ ഇപ്പോള്‍ ചികിത്സയിലാണ്. ജീവനക്കാര്‍ക്ക് നല്‍കുന്ന പരിശീലനത്തില്‍ മാറ്റം വരുത്തുമെന്നും കമ്പനി പറഞ്ഞു. കൊച്ചി എം ജി റോഡിലെ ചിക്കിംഗ് മാനേജറായിരുന്നു ജോഷ്വാ. സാന്‍വിച്ചില്‍ ചിക്കന്‍ കുറഞ്ഞത് പരാതിപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഇയാള്‍ പ്രകോപിതനായി കത്തി വീശുകയായിരുന്നു. തുടര്‍ന്ന് സംഘര്‍ഷമുണ്ടായി. ഇരു കൂട്ടരുടെയും പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പോലീസ് കേസ് എടുത്തു.
 
Other News in this category

 
 




 
Close Window