|
രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്കെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി ആദ്യപരാതിക്കാരിയായ യുവതിയുടെ ഭര്‍ത്താവ്. രാഹുല്‍ കുടുംബജീവിതം നശിപ്പിച്ചുവെന്നും, തന്റെ അസാന്നിധ്യം മുതലെടുത്ത് ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചുവെന്നും പരാതിയില്‍പ്പറയുന്നു.
രാഹുലിനെതിരെ ബിഎന്‍എസ് 84 പ്രകാരം കേസ് എടുക്കണമെന്നാണ് പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ ആവശ്യം. തനിക്ക് വലിയ മാനനഷ്ടം ഉണ്ടായി. വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുല്‍ തന്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചു. തന്റെ അസാന്നിധ്യം അവസരമാക്കി രാഹുല്‍ മാങ്കൂട്ടത്തില്‍ പരാതിക്കാരിയെ വശീകരിച്ചു. ഞങ്ങള്‍ തമ്മിലുള്ള പ്രശ്‌നം തീര്‍ക്കാനാണ് ശ്രമിച്ചതെന്നായിരുന്നു രാഹുലിന്റെ വാദം. എന്നാല്‍, പ്രശ്‌നം പരിഹരിക്കാനായിരുന്നെങ്കില്‍ എന്തുകൊണ്ട് തന്നെ ബന്ധപ്പെട്ടില്ലെന്നും ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ ചോദിക്കുന്നു.
മുന്‍പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍, 36 കാരനായ മാങ്കൂട്ടത്തില്‍, താന്‍ രാഷ്ട്രീയക്കാരനായ കാലം മുതല്‍ മാധ്യമപ്രവര്‍ത്തകരുമായി ബന്ധപ്പെടാറുണ്ടായിരുന്നുവെന്നും, അങ്ങനെ ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞു എന്ന് പറഞ്ഞ സ്ത്രീയുമായി പരിചയത്തിലാവുകയും, കാലക്രമേണ അവരുടെ ബന്ധം കൂടുതല്‍ ശക്തമായി മാറുകയുമായിരുന്നു എന്ന് പറഞ്ഞിരുന്നു. |