|
അന്വേഷണവും ആയി പൂര്‍ണ്ണമായി സഹകരിച്ചെന്ന് വാസു കോടതിയില്‍ വ്യക്തമാക്കി. ഹര്‍ജി ഈ ആഴ്ച്ച കോടതി പരിഗണിച്ചേക്കും. സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം കമ്മീഷണറായ എന്‍ വാസു കേസില്‍ മൂന്നാം പ്രതിയാണ്. ശബരിമല കട്ടിളപ്പാളിയില്‍ സ്വര്‍ണ്ണം പൊതിഞ്ഞതായി രേഖകളില്ലെന്ന് എന്‍ വാസു ഹൈക്കോടതിയെ അറിയിച്ചിരുന്നു. ദേവസ്വം രേഖകകളില്‍ സ്വര്‍ണം പൂശിയതായോ പൊതിഞ്ഞതായോ ഇല്ലെന്ന് വാസുവിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. വാസുവിന്റെ ജാമ്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു അഭിഭാഷകന്റെ ഈ പരാമര്‍ശം. ഇതു കേട്ട കോടതി അങ്ങനെയെങ്കില്‍ ഈ കേസ് തന്നെ ഇല്ലല്ലോ എന്ന് മറുപടി നല്‍കി. |