Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.048 INR  1 EURO=104.7559 INR
ukmalayalampathram.com
Sun 07th Dec 2025
 
 
മതം
  Add your Comment comment
ബേസിങ്സ്റ്റോക്ക് സെന്റ് മാര്‍ക്‌സ് ക്‌നാനായ ചര്‍ച്ചില്‍ നാലാമത് ഓര്‍മ്മ പെരുന്നാള്‍ ഈമാസം 25ന്
Text By: UK Malayalam Pathram

ബേസിങ്സ്റ്റോക്ക് സെന്റ് മാര്‍ക്‌സ് ക്‌നാനായ ചര്‍ച്ചില്‍ വിശുദ്ധനായ മര്‍ക്കോസ് ഏവന്‍ഗേലിസ്ഥയുടെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ദേവാലയത്തിന്റെ നാലാമത് ഓര്‍മ്മ പെരുന്നാള്‍ ഈമാസം 25ന് ഞായറാഴ്ച ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ വിപുലമായി കൊണ്ടാടും. വിശുദ്ധ മുന്നിന്മേല്‍ കുര്‍ബ്ബാനയിലും റാസയിലും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയിലും മറ്റു പെരുന്നാള്‍ ചടങ്ങുകളിലും വന്ന് പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു. ഉച്ചയ്ക്ക് 1:15ന് കൊടിയേറ്റ്, 1.30ന് പ്രഭാത പ്രാര്‍ത്ഥന, രണ്ടു മണിക്ക് ഫാ. സിജോ ഫിലിപ്പ്, ഫാ. ഫിലിപ്പ് തോമസ്, വികാരി ഫാ. മാത്യൂസ് എബ്രഹാം എന്നിവര്‍ മുഖ്യകാര്‍മ്മികനാകുന്ന വിശുദ്ധ മുന്നിന്മേല്‍ കുര്‍ബ്ബാന, മൂന്നു മണിക്ക് മദ്ധ്യസ്ഥ പ്രാര്‍ത്ഥന, നാലു മണിക്ക് റാസ, 4.30ന് സ്‌നേഹ വിരുന്ന്, 5.30ന് ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍, 6.30ന് ആശിര്‍വാദം എന്നിവയും നടക്കും. പ്രാര്‍ത്ഥനയോടും ഭക്തിയോടും കൂടെ ശുശ്രൂഷയില്‍ എല്ലാവരും സംബന്ധിക്കണം. എല്ലാവരെയും ദേവാലയത്തില്‍ കൃത്യം 1:15ന് വരാന്‍ ശ്രദ്ധിക്കണ. ദേവാലയത്തിന്റെ വിലാസം St. Mark's Church, Homesteads Road, Kempshot, Basingstock, Hampshire, RG22 5LQ വിശുദ്ധ കുര്‍ബ്ബാന എല്ലാ മാസവും നാലാം ഞായറാഴ്ചയാണ്. Hampshire and Berkshire പരിസരപ്രദേശങ്ങളായ Basingstoke, Reading, Newburey, Swindon, Aldershot, Southampton, bournemouth, Portsmouth തുടങ്ങിയ സ്ഥലങ്ങളില്‍ താമസിക്കുന്ന ക്നാനായ സമുദായ അംഗങ്ങള്‍ ഈ ഇടവകയില്‍ കൂടിവരുന്നു. പ്രാര്‍ത്ഥിക്കുവാനും, നേര്‍ച്ചകാഴ്ചകളോട് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാനും എല്ലാവരേയും ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക Trustee: Abymon Jacob 07577 738234 Secretary: Jomon Abraham 07944397832

 
Other News in this category

 
 




 
Close Window