Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5678 INR  1 EURO=110.8402 INR
ukmalayalampathram.com
Tue 26th May 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഞങ്ങള്‍ തോറ്റിട്ടില്ല; അതൊരു ബലപ്രയോഗമായിരുന്നു; മുഖ്യമന്ത്രി സ്ഥാനം ഒഴിയില്ലെന്നും മമതാ ബാനര്‍ജി
Text By: UK Malayalam Pathram
പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് വ്യക്തമാക്കി മമതാ ബാനര്‍ജി. തിരഞ്ഞെടുപ്പ് ഫലം ഒരു ഗൂഢാലോചനയുടെ ഫലമാണെന്നും താന്‍ പരാജയപ്പെട്ടിട്ടില്ലെന്നും ചൊവ്വാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അവര്‍ വാദിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) 'ധാര്‍മികമായി' വിജയിച്ചുവെന്നും ബലം പ്രയോഗിച്ച് ഫലത്തെ സ്വാധീനിക്കുകയായിരുന്നുവെന്നും മമത ആരോപിച്ചു.
'ഞാന്‍ തോറ്റിരുന്നെങ്കില്‍ രാജിവെക്കുമായിരുന്നു. എന്നാല്‍ സമ്മര്‍ദത്തിന് വഴങ്ങി ഞാന്‍ പടിയിറങ്ങുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് നടക്കില്ല. ഞങ്ങള്‍ തിരഞ്ഞെടുപ്പില്‍ തോറ്റിട്ടില്ല; അതൊരു ബലപ്രയോഗമായിരുന്നു. ധാര്‍മികമായി ഞങ്ങള്‍ തന്നെയാണ് വിജയിച്ചത്,' മമത പറഞ്ഞു.
 
Other News in this category

 
 




 
Close Window