Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4522 INR  1 EURO=110.8402 INR
ukmalayalampathram.com
Fri 12th Jun 2026
 
 
സിനിമ
  Add your Comment comment
ദൃശ്യം 3; വരവിന്റെ മുന്നോടിയായുള്ള ട്രെയ്ലര്‍ എത്തി
Text By: UK Malayalam Pathram
മൂന്നു ദിവസങ്ങളായി യൂട്യൂബില്‍ ഒന്നാം സ്ഥാനത്ത് ട്രെന്‍ഡ് ചെയ്യുകയാണ് ഈ ട്രെയ്ലര്‍. ജീത്തു ജോസഫ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്.
Watch Trailer video: -


ചിത്രത്തിന്റെ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങിലാണ് ട്രെയ്ലര്‍ പ്രകാശനം നടന്നത്. ഒരു ദുരന്തത്തിന്റെ വേട്ടയാടലുമായി ജീവിക്കുന്ന ജോര്‍ജ് കുട്ടിയുടേയും കുടുംബത്തിന്റെ സംഘര്‍ഷങ്ങളാണ് ദൃശ്യം സിനിമകളെ മുന്നോട്ടു നയിക്കുന്നത്. ദൃശ്യത്തില്‍ തുടങ്ങി ദൃശ്യം 2ലും ഈ സംഘര്‍ഷം തന്നെയാണ് ജോര്‍ജ് കുട്ടിയേയും കുടുംബത്തേയും വേട്ടയാടുന്നത്. ദൃശ്യം3ലും അതു തന്നെയാണ് നിഴലിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവിട്ട ട്രെയ്ലറിലെ ഭാഗങ്ങള്‍.
വേട്ടക്കാരുടെ മുന്നില്‍ നിന്നും ബുദ്ധിപൂര്‍വം രക്ഷപെടാന്‍ ശ്രമിക്കുന്ന ജോര്‍ജ് കുട്ടിയുടെ കരു നീക്കങ്ങള്‍. കാര്യങ്ങള്‍ ഒന്നും അവസാനിച്ചിട്ടില്ല, തുടരുകയാണ് എന്ന സൂചനയാണ് ട്രെയ്ലറില്‍.
 
Other News in this category

 
 




 
Close Window