Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.2212 INR  1 EURO=105.0751 INR
ukmalayalampathram.com
Thu 11th Dec 2025
 
 
മതം
  Add your Comment comment
എട്ടാമത് യൂറോപ്യന്‍ ക്‌നാനായ സംഗമം ജൂണ്‍ 28ന് ലെസ്റ്റര്‍ മെഹര്‍ സെന്ററില്‍
Text By: UK Malayalam Pathram

അതിനാവശ്യമായി 80 പേര്‍ അടങ്ങുന്ന വിവിധ കമ്മറ്റികള്‍ രൂപം കൊണ്ടു. അതില്‍ നിന്നും 20 പേര്‍ അടങ്ങുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയും പ്രാബല്യത്തില്‍ വന്നു. ഈ എട്ടാമത് യൂറോപ്യന്‍ സംഗമത്തിന്റെ പ്രസിഡന്റ് ഫാ. ബിനോയ് തട്ടാന്‍കുന്നേല്‍, ജനറല്‍ കോര്‍ഡിനേറ്റര്‍ അപ്പു മണലിത്തറ, ജനറല്‍ ട്രഷറര്‍ ജിനു കുര്യാക്കോസ് കോവിലാല്‍, ജനറല്‍ സെക്രട്ടറി കുരുവിള തോമസ് ഒറ്റത്തികാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. സംഗമത്തില്‍ ക്‌നാനായ സമുദായ വലിയ മെത്രാപ്പോലീത്താ കുര്യാക്കോസ് മോര്‍ സെവേറിയോസ് തിരുമേനിയുടെ മുഖ്യകാര്‍മ്മികത്തിലും യുകെയിലുള്ള എല്ലാ വികാരിമാരുടെ നേതൃത്വത്തില്‍ വി.കുര്‍ബാനയും സമുദായ സെക്രട്ടറി, സമുദായ ട്രസ്റ്റി വിവിധ മതരാഷ്ട്രീയ മേലദ്ധ്യഷന്‍മാരുടെ നേതൃത്വത്തില്‍ പൊതുസമ്മേളനവും യൂറോപ്പിലുള്ള എല്ലാ ഇടവക്കാരുടെ കലാപ്രകടനങ്ങളും അരങ്ങിനു മോടികൂട്ടും. സംഗമത്തിന്റെ ഏറ്റവും ആകര്‍ഷണവും ആകാംഷയോടെ ഏവരും കാത്തിരിക്കുന്നതുമായ വെല്‍ക്കം ഡാന്‍സിന്റെ ഗാനം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ക്‌നാനായ തനിമയും പാരമ്പര്യവും ആചാരങ്ങളും വര്‍ണ്ണിക്കുന്ന സംഗീത സാന്ദ്രമായ ഗാനം എഴുതി സംഗീതം പകര്‍ന്നിരിക്കുന്നത് യുകെയിലെ സീനിയര്‍ വൈദീകനും ഡിവോഷണല്‍ ഗാനരചയിതാവും ആയ ഫാ ജോമോന്‍ പുന്നൂസ് ആണ്. ഈ ഗാനം ആലപിച്ചിരിക്കുന്നത് യുവ പിന്നണി ഗായകനായ ലിബിന്‍ സ്‌കറിയായും മെറിന്‍ ബേബിയും ചേര്‍ന്നാണ് പ്രോഗ്രാമിങ് & മിക്‌സിങ് ഗ്ലോറിയ ഓഡിയോ (സാന്റോ തോമസ്) ആണ് ചെയ്തിരിക്കുന്നത്. കൊറിയോഗ്രാഫി കലാഭവന്‍ നൈസ് ആണ് ചെയ്യുന്നത്. സംഗമ ദിവസം സംഗമം നടക്കുന്ന സ്ഥലത്തുനിന്നും ടിക്കറ്റ് ലഭ്യമാണ്. എല്ലാ അംഗങ്ങളും ഇതില്‍വന്ന് പങ്കെടുത്തു ഈ പരിപാടി വന്‍ വിജയമാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റിനും ബന്ധപ്പെടുക Appu Manalithra-07960484170 Jinu Kovilal-07932731224 Kuruvilla Ottathical-07960431430

 
Other News in this category

 
 




 
Close Window