ശ്രീനാരായണ ഗുരുദേവന്റെ സന്ദേശങ്ങള്‍ യുവതലമുറയിലേക്കും പകര്‍ന്നു നല്‍കുകയാണ് സേവനം യുകെ യുടെ ഈ മാസത്തെ ചതയദിന സത്സംഗത്തില്‍, ആകര്‍ഷണമായിത്തീരുന്നത് എസ്. ഗൗരി നന്ദയുടെ പ്രഭാഷണമാണ്. ആറാം ക്ലാസുകാരിയായ ഒരു ശ്രീനാരായണ ധര്‍മ്മപ്രചാരിക. എസ്എന്‍ഡിപി യോഗം മലയാറ്റൂര്‍ ഈസ്റ്റ് ശാഖ അംഗങ്ങളായ ദുര്‍ഗ്ഗാദാസിന്റെയും ജിഷയുടെയും ഇളയമകളായ ഗൗരി നന്ദ, കുട്ടിക്കാലം മുതല്‍ തന്നെ ഗുരുദേവന്റെ ആശയങ്ങള്‍ സ്വീകരിച്ചുവളര്‍ന്നു. മൂന്നര വയു മുതല്‍ കുടുംബ യോഗങ്ങളിലും സത്സംഗങ്ങളിലും മാതാപിതാക്കളോടൊപ്പം പങ്കെടുത്ത അനുഭവങ്ങളാണ് ഗുരുവിനെ കുറിച്ചുള്ള ബോധം ഈ ചെറു മനസ്സില്‍ നിറഞ്ഞത്. ഇപ്പോള്‍ ആ ആത്മബോധം വാക്കുകളായി വിരിയുമ്പോള്‍, ഗുരു ധര്‍മ്മ പ്രചാരണം പുതിയ ദിശയിലേക്ക് വഴികാട്ടുക എന്നതാണ് സേവനം യുകെയുടെ ലക്ഷ്യം. കുട്ടികളുടെ വായില്‍ നിന്നു ഗുരുദേവന്റെ സന്ദേശം മുഴങ്ങുമ്പോള്‍, ആ ശബ്ദം ഒരു തലമുറയുടെ ഉണര്‍വാകുന്നു. പുതിയതലമുറയുടെ ധാര്‍മിക വീക്ഷണവും സമൂഹസേവനത്തിലെ പങ്കാളിത്തവും ഉയര്‍ത്തിപ്പിടിക്കുന്ന ഈ സത്സംഗം ലോകത്തിന് മുമ്പില്‍ ഗുരുദേവ സന്ദേശത്തിന്റെ അനശ്വരത വീണ്ടും തെളിയിക്കുന്നു.