Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കേരളത്തില്‍ ഇനി യുഡിഎഫ് ഭരണം; 100 സീറ്റുകളില്‍ യുഡിഎഫ് മുന്നിട്ടു നില്‍ക്കുന്നു; എല്‍ഡിഎഫ് തകര്‍ന്നടിഞ്ഞു
Text By: UK Malayalam Pathram
കേരളത്തില്‍ യുഡിഎഫ് തരംഗം. 100 സീറ്റുകളില്‍ യുഡിഎഫ് മുന്നിട്ടു നില്‍ക്കുകയാണ്. 39 സീറ്റുകളില്‍ എല്‍ഡിഎഫ് മുന്നിട്ടു നില്‍ക്കുന്നു. നേമത്ത് മാത്രമാണ് ബിജെപിക്ക് ലീഡുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ 14 മന്ത്രിമാര്‍ പിന്നിലാണ്. തുടക്കത്തില്‍ പിന്നിലായെങ്കിലും വിഡി സതീശന്‍ പിന്നീട് ലീഡ് നേടി. കേരള കോണ്‍ഗ്രസ് എം മത്സരിച്ച 12 സീറ്റുകളില്‍ 12 ലും പിന്നിലാണ്

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലായി ഏപ്രില്‍ 9 ന് ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. 883 സ്ഥാനാര്‍ഥികളാണ് തിരഞ്ഞെടുപ്പ് കളത്തിലുള്ളത്. ഇത്തവണ കേരളത്തിലെ പോളിംഗ് ശതമാനം 78.27 ശതമാനമായിരുന്നു.

കേരളത്തിനെ കൂടാതെ അസം, പശ്ചിമ ബം?ഗാള്‍, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലും തിരഞ്ഞെടുപ്പ് നടന്നിരുന്നു. അസമിലും തമിഴ്‌നാട്ടിലും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തുടര്‍ഭരണം പ്രവചിച്ചപ്പോള്‍ പശ്ചിമ ബം?ഗാളില്‍ ബിജെപി ഭരണം പിടിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.
 
Other News in this category

 
 




 
Close Window