Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഹര്‍ത്താലില്‍ അക്രമം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവ്
Text By: UK Malayalam Pathram
നിതിന്റെ മരണവുമായി ബന്ധപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്തുണ്ടായ അക്രമ സംഭവങ്ങളില്‍ കേരള ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസുമാരായ ബസന്ത് ബാലാജി, പി. കൃഷ്ണകുമാര്‍ എന്നിവരടങ്ങിയ അവധിക്കാല ഡിവിഷന്‍ ബെഞ്ചാണ് അതീവ ഗൗരവത്തോടെ ഈ വിഷയത്തില്‍ ഇടപെട്ടത്.
ഹര്‍ത്താലിലുണ്ടായ ക്രമസമാധാന പ്രശ്‌നങ്ങളെക്കുറിച്ച് ഇന്ന് വൈകുന്നേരത്തിനകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കി. മുന്‍കൂര്‍ അനുമതിയില്ലാതെ ഹര്‍ത്താല്‍ നടത്തുന്നത് നിയമവിരുദ്ധമാണെന്ന മുന്‍ ഉത്തരവുകള്‍ നിലനില്‍ക്കെ, നിയമം ലംഘിച്ച് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്ക് നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു.
 
Other News in this category

 
 




 
Close Window