Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 08th Oct 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
വിജയ് മുഖ്യമന്ത്രി ആയപ്പോള്‍ തൃഷയാണ് ചര്‍ച്ചയില്‍ നിറയുന്നത്: സത്യപ്രതിജ്ഞാ ചടങ്ങിലും താരമായി തൃഷ
Text By: UK Malayalam Pathram
ചടങ്ങില്‍ പങ്കടുക്കാന്‍ തൃഷ എത്തുന്നതിന്റെ വിഡിയോകള്‍ സെക്കന്റുകള്‍ക്കുള്ളില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. പിന്നീട് സ്റ്റേഡിയത്തിലെത്തിയ തൃഷയിലേക്ക് ക്യാമറക്കണ്ണുകള്‍ പല തവണ ചലിച്ചു. വിജയ് സത്യപ്രതിജ്ഞ ചെയ്യുന്‌പോള്‍ പലരും തേടിയ ഒരു മുഖമുണ്ട്. ഒടുവില്‍ ട്രഡീഷണല്‍ ബ്ലൂ സാരിയില്‍ മുല്ലപ്പൂവ് ചൂടി ആ സര്‍പ്രൈസ് എത്തി-മറ്റാരുമല്ല തൃഷ കൃഷ്ണന്‍. തൃഷ തെരഞ്ഞെടുത്ത സ്‌റ്റൈലും ചര്‍ച്ചയാകുന്നു. തികച്ചും ട്രഡീഷണല്‍ ലുക്കിലായിരുന്നു നടി എത്തിയത്. നീല സില്‍ക്ക് സാരി, ഗോള്‍ഡന്‍ എംബ്രോയ്ഡറി ചെയ്ത ഓഫ് വൈറ്റ് ബ്ലൗസ്, ബണ്‍ ഹെയര്‍ സ്‌റ്റൈലിന് അലങ്കാരമായി മുല്ലപ്പൂ, വജ്രാഭരണങ്ങള്‍, മിനിമല്‍ മേക്ക് അപ് ഇവയൊക്കെ ക്യാമറകള്‍ പകര്‍ത്തിക്കൊണ്ടേയിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്ന മേയ് 4 തൃഷയുടെ ജന്മദിനമായിരുന്നു. അന്ന് നടി തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തിയിരുന്നു.
സ്റ്റേഡിയത്തിലേക്ക് പോകുന്ന തൃഷയോട് തമിഴ്‌നാടിന്റെ വമ്പന്‍ ദിനം എന്ന് പറഞ്ഞ മാധ്യമപ്രവര്‍ത്തകനോട്- 'ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നു' എന്ന കുഞ്ഞുമറുപടി നല്‍കി തൃഷ വേദിയിലേക്ക് നടക്കുകയായിരുന്നു.
 
Other News in this category

 
 




 
Close Window