Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
വോട്ടു ചെയ്തവര്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി; വോട്ടെടുപ്പില്‍ സ്ത്രീകളുടെ വലിയ പങ്കാളിത്തമെന്നും പ്രധാനമന്ത്രി
Text By: UK Malayalam Pathram
കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തി വിജയാഘോഷങ്ങളില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഷങ്ങളുടെ പ്രയത്നമാണ് സാക്ഷാത്കരിക്കപ്പെട്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യമെമ്പാടുമുള്ള ബിജെപി പ്രവര്‍ത്തകരുടെ മുഖത്ത് സന്തോഷമാണിന്ന്. എല്ലാവരുടെയും സന്തോഷത്തില്‍ പങ്കുചേരുന്നു. ഇത് വിശ്വാസത്തിന്റെ ദിവസമാണ്. രാജ്യത്തിന്റെ ജനാധിപത്യത്തില്‍ ഉള്ള വിശ്വാസം. പെര്‍ഫോമന്‍സ് പൊളിറ്റിക്സിലുളള വിശ്വാസം. കേരളത്തിലെയും തമിഴ്നാട്ടിലെയും ബംഗാളിലേയും അസമിലെയും പുതുച്ചേരിയിലെയും ജനങ്ങള്‍ക്ക് നന്ദി. ബിജെപി പ്രവര്‍ത്തകര്‍ മികച്ച പ്രവര്‍ത്തനം നടത്തി. രാജ്യത്ത് ജനാധിപത്യവും ഭരണഘടനയും വിജയിച്ചു. വോട്ടെടുപ്പില്‍ സ്ത്രീകളുടെ വലിയ പങ്കാളിത്തം ഉണ്ടായിരുന്നു - അദ്ദേഹം പറഞ്ഞു.
 
Other News in this category

 
 




 
Close Window