വേര്‍ഡ് ഓഫ് ഹോപ്പ് ബെദേസ്ഥ പെന്തക്കോസ്തല്‍ ഫെലോഷിപ്പിന്റെ സുവിശേഷ മഹായോഗം വെംബ്ലിയില്‍ നാളെ (വെള്ളിയാഴ്ച) നടക്കും. വൈകിട്ട് 6:30 മുതല്‍ ഒന്‍പതു മണി വരെയാണ് പരിപാടി നടക്കുക. ഈ കാലഘട്ടത്തില്‍ കേരളത്തിലും മറ്റ് അനേക ലോക രാജ്യങ്ങളിലും ശക്തമായി ഉപയോഗിക്കുന്ന പാസ്റ്റര്‍ ബി. മോനച്ചന്‍ ദൈവ വചനം പ്രസംഗിക്കുകയും പ്രാര്‍ത്തിക്കുകയും ചെയ്യും. പ്രസ്തുത യോഗത്തിലേക്കു എല്ലാവരെയും ക്ഷണിക്കുന്നു. പാസ്റ്റര്‍ ജോണ്‍സണ്‍ ജോര്‍ജ്ജ് 07852304150 & പാസ്റ്റര്‍ സാം ജോര്‍ജ്ജ് 07435372899 ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ലണ്ടന്‍ പട്ടണത്തിന്റെ വിവിധ ഭാഗങ്ങളില്‍ പഠനത്തിനും, ജോലിക്കുമായി കടന്നുവന്നിരിക്കുന്നവര്‍ക്ക് ആത്മീക കൂട്ടായ്മകള്‍ പങ്കെടുക്കുവാന്‍ പ്രസ്തുത യോഗങ്ങള്‍ ഒരു അനുഗ്രഹീത അവസരമാണ്. വെംബ്ലി സെന്‍ട്രല്‍ സ്റ്റേഷന് വളരെ സമീപമായി ആരംഭിച്ചിരിക്കുന്ന ആത്മീക കൂട്ടായ്മകളില്‍ അനായാസമായി എത്തിച്ചേരുവാന്‍ കഴിയുന്നതാണ്. ഫ്രീ കാര്‍ പാര്‍ക്കിംഗും ഉണ്ടായിരിക്കും. ഏവരെയും ക്രിസ്തീയ കൂട്ടായ്മകളിലേക്ക് സ്വാഗതം ചെയ്യുന്നു. മീറ്റിംഗ് നടക്കുന്ന സ്ഥലത്തിന്റെ വിലാസം St John's Community Centre,1 Crawford Avenue, Wembley, HA02HX