Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.1723 INR  1 EURO=110.7174 INR
ukmalayalampathram.com
Wed 03rd Jun 2026
 
 
Teens Corner
  Add your Comment comment
വിജയം പ്രചിച്ച ജ്യോതിഷിയെ കൂടെ നില്‍ക്കാനായി നിയമനം നല്‍കി വിജയ്; റിക്കി രാധന്‍ പണ്ഡിറ്റ് വെട്രിവേല്‍ ഇനി ഓഫിസര്‍
Text By: UK Malayalam Pathram
തമിഴ്നാട് മുഖ്യമന്ത്രി വിജയ് തന്റെ ദീര്‍ഘകാല ജ്യോതിഷിയായ റിക്കി രാധന്‍ പണ്ഡിറ്റ് വെട്രിവേലിനെ മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി (പൊളിറ്റിക്കല്‍) ആയി നിയമിച്ചു. ഈ നിയമനം രാധന്‍ പണ്ഡിറ്റിന്റെ രാഷ്ട്രീയ ജ്യോതിഷ രംഗത്തെ വിവാദങ്ങളും ദീര്‍ഘവുമായ ഔദ്യോഗിക ജീവിതത്തെ വീണ്ടും ചര്‍ച്ചകളിലെത്തിച്ചിരിക്കുകയാണ്. മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുമായി അദ്ദേഹത്തിനുണ്ടായിരുന്ന അടുത്ത ബന്ധവും പിന്നീട് അത് തകരാനുണ്ടായ സാഹചര്യവുമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
ദക്ഷിണേന്ത്യയില്‍ ജനിച്ച് പണ്ഡിറ്റ് വെട്രിവേല്‍ എന്ന പേരില്‍ പ്രാക്ടീസ് ആരംഭിച്ച അദ്ദേഹം 2008ലാണ് ഡല്‍ഹിയിലേക്ക് താമസം മാറിയത്. അവിടെ വെച്ചാണ് രാധന്‍ പണ്ഡിറ്റ് എന്ന പേര് സ്വീകരിച്ചത്. പതിറ്റാണ്ടുകളായി വേദ ജ്യോതിഷിയായും ആത്മീയ ഉപദേശകനായും അറിയപ്പെടുന്ന അദ്ദേഹം ബിജെപി നേതാവ് എല്‍ കെ അദ്വാനിയെ തന്റെ വഴികാട്ടിയായാണ് വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ ജയലളിതയുമായുള്ള ബന്ധമാണ് അദ്ദേഹത്തെ ഏറ്റവും കൂടുതല്‍ വാര്‍ത്തകളില്‍ നിറച്ചത്.
ജയലളിതയുടെ രാഷ്ട്രീയ ജീവിതത്തിലെ നിര്‍ണായക ഘട്ടങ്ങളില്‍ താന്‍ ആത്മീയ ഉപദേശകനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് രാധന്‍ പണ്ഡിറ്റ് അവകാശപ്പെടുന്നത്. 1991-ലെ ജയലളിതയുടെ വന്‍ വിജയത്തെക്കുറിച്ച് അദ്ദേഹം നടത്തിയ പ്രവചനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രാഷ്ട്രീയമായ തീരുമാനങ്ങള്‍ എടുക്കുന്നതിനും നിയമപരമായ വെല്ലുവിളികള്‍ നേരിടുന്നതിനും ജയലളിത അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ തേടിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഒരു കാലഘട്ടത്തില്‍ ജയലളിതയുടെ അടുത്ത ഉപദേശക സമിതിയിലെ പ്രധാനിയായിരുന്നു അദ്ദേഹം. എന്നാല്‍ 1990-കളുടെ മധ്യത്തോടെ ഈ ബന്ധത്തില്‍ വിള്ളലുകള്‍ വീണു. 1994-ന് ശേഷം ജയലളിതയുടെ രാഷ്ട്രീയ ജീവിതത്തില്‍ കടുത്ത വെല്ലുവിളികള്‍ ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ പ്രവചനം ജയലളിതയ്ക്ക് അത്ര ഇഷ്ടപ്പെട്ടില്ലെന്നും തുടര്‍ന്ന് അവര്‍ തമ്മില്‍ അകലുകയുമായിരുന്നു. അതോടെ ജയലളിതയുടെ അടുത്ത വൃത്തങ്ങളില്‍ നിന്നും രാധന്‍ പണ്ഡിറ്റ് പുറത്തായി. പീന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിജയ് യുടെ ഉപദേശകനായി അദ്ദേഹം വീണ്ടും തമിഴ് രാഷ്ട്രീയത്തില്‍ സജീവമാകുന്നത്.
 
Other News in this category

 
 




 
Close Window