Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 15th May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഇതാണ് ഓണം ബംപര്‍ ലോട്ടറിയുടെ എട്ടു കോടി രൂപ സമ്മാനം കിട്ടിയ ചെറുപ്പക്കാരന്‍
reporter
എട്ടു കോടി രൂപയുടെ ഭാഗ്യദേവതാ കടാക്ഷം നെന്മാറയിലെ ഗണേശന്. ഓണം ബംപര്‍ സമ്മാനത്തിനര്‍ഹമായ ടിക്കറ്റ് കത്തിക്കരിഞ്ഞുപോയെന്ന വാര്‍ത്തകള്‍ നാടുനീളെ പരക്കുന്നതിനിടെയാണു ഗണേശന്‍ സമ്മാനാര്‍ഹ മായ ടിക്കറ്റുമായി പ്രത്യക്ഷപ്പെട്ടത്. നെന്മാറ ചേരാമംഗലം ഗോപാലന്റെ മകനാണു ഗണേശന്‍ എന്ന മെക്കാനിക്. തൃശൂര്‍ വല്ലച്ചിറയിലെ ഡേവിസിന്റെ പിടിയത്ത് സ്‌കൂട്ടര്‍ സര്‍വീസിലാണു 16 വര്‍ഷമായി ഗണേശന്‍ ജോലിചെയ്തുവരുന്നത്.

രണ്ടാഴ്ച കൂടുമ്പോഴാണു ഗണേശന്‍ വീട്ടില്‍ വരാറുള്ളത്. വീട്ടുകാരുടെ കൂടെ ഓണമാഘോഷിക്കാന്‍ വല്ലച്ചിറയില്‍നിന്നു വരുന്നവഴിയാണു ഗണേശന്‍ കുതിരാന്‍ അമ്പലത്തിനു മുന്നിനിന്നു ലോട്ടറിയെടുത്തത്. 23നു നറുക്കെടുപ്പു നടന്നപ്പോ ള്‍ ഗണേശന്റെ ടിക്കറ്റ് വീട്ടിലായിരുന്നു. ഇതിനാല്‍ നമ്പര്‍ നോക്കാനും സാധിച്ചില്ല. കുതിരാനില്‍നിന്നെടുത്ത ടിക്കറ്റിനാണു സമ്മാനമെന്നതു ഗണേശനും അറിഞ്ഞിരുന്നു. പക്ഷേ, സമ്മാനം തനിക്കാണെന്നതു സ്വപ്നത്തില്‍ പോലും ചിന്തിച്ചിരുന്നില്ല. ഇക്കഴിഞ്ഞ ശനിയാഴ്ച വീട്ടിലെത്തിയപ്പോഴാണു ടിക്കറ്റ് നോക്കിയത്. ഇതോടെയാണ് ഒന്നാം സമ്മാ നം തനിക്കാണെന്നു ഗണേശന്‍ അറിഞ്ഞത്.

ടി.സി. 788368 നമ്പര്‍ ലോട്ടറി അടിച്ച വിവരമറിഞ്ഞു കുടുംബവും നാട്ടുകാരും സുഹൃത്തുക്കളുമെല്ലാം ഞെട്ടിപ്പോയെന്നു ഗണേശന്‍ പറയുന്നു. ചേട്ടന്‍ ഗിരീഷും വല്ലച്ചിറയിലാ ണു ജോലിചെയ്യുന്നത്. ഗണേശന്‍ വിവാഹം കഴിച്ചിട്ടില്ല. രണ്ടു സഹോദരിമാരം ജ്യേഷ്ഠനും വിവാഹിതരാണ്. വീട്ടിലെ കുറച്ചു കടബാധ്യതകള്‍ തീര്‍ത്തതിനുശേഷം വീട്ടുകാരുമായി ആലോചിച്ചു മറ്റു കാര്യങ്ങള്‍ തീരുമാനിക്കും. സമ്മാനര്‍ഹമായ ടിക്കറ്റ് എസ്ബിടി നെന്മാറ ശാഖയില്‍ ഏല്‍പ്പിച്ചു.
 
Other News in this category

 
 




 
Close Window