Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 15th May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
വാര്‍ധക്യം ഒരു രോഗമല്ല: ഇന്നു ഞാന്‍, നാളെ നീ...
reporter
ആയുസ് മുഴുവന്‍ മക്കള്‍ക്കായി അധ്വാനിച്ചു പ്രായാധിക്യത്തിലെത്തുമ്പോള്‍ ഒന്നു വിശ്രമിക്കാമെന്നു കരുതും നേരം സ്വന്തം മാര്‍ഗം തേടി മറുനാട്ടിലേക്കും വിദേശത്തേക്കുമൊക്കെ പറക്കുന്ന മക്കള്‍... മരണത്തെക്കുറിച്ചു ഭീതിയോടെ ചിന്തിക്കുന്ന സമയം, അടുത്ത് മക്കളില്ലെന്ന ആധി, ശാരീരിക അവശതകള്‍, മങ്ങുന്ന കാഴ്ചയും കുറയുന്ന കേള്‍വിയും... സംരക്ഷിക്കാന്‍ ആളുണ്ടായിട്ടും തങ്ങള്‍ ഒറ്റപ്പെട്ടു പോയല്ലോയെന്ന വ്യാകുലതയുമായി വൃദ്ധസദനങ്ങളിലേക്ക് ചേക്കേറുന്നവര്‍... മറുനാട്ടില്‍ കഴിയുന്ന മക്കള്‍ക്കൊപ്പം പോകാതെ സ്വന്തം മണ്ണില്‍ അന്തിയുറങ്ങാന്‍ കൊതിക്കുന്ന മറ്റൊരു കൂട്ടര്‍... അച്ഛനമ്മമാരെ മനഃപൂര്‍വം വൃദ്ധസദനങ്ങളിലേക്ക് നടതള്ളുന്ന വേറൊരു കൂട്ടര്‍...

വൃദ്ധകേരളത്തിന്റെ അവസ്ഥ നമ്മെ നിരാശരാക്കുന്നു. നൂതന ചികിത്സാരീതികളും മെച്ചപ്പെട്ട ജീവിത നിലവാരവും മൂലം ആയുര്‍ദൈര്‍ഘ്യം കേരളത്തില്‍ കൂടുതലാണ്. മക്കളുടെ എണ്ണം കുറവും. മാതാപിതാക്കളെ തനിച്ചാക്കി ജോലി തേടി മറ്റു സ്ഥലങ്ങളിലേക്ക് പോകുന്ന മക്കളുടെ എണ്ണവും കൂടുന്നു. വാര്‍ധക്യത്തിലെ ഏകാന്തതയെക്കുറിച്ചാണ് ഈ ലക്കം സ്ത്രീധനം മാസിക ചര്‍ച്ച ചെയ്യുന്നത്. വിവിധ മേഖലയിലുള്ളവരുടെ പ്രതികരണങ്ങളിലൂടെ.

വാര്‍ധക്യം ഒരു അനിവാര്യതയാണ്. അത് സ്വീകരിക്കുവാന്‍ സജ്ജമാവുക എന്നതാണ് വൃദ്ധരുടെ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെയുള്ള പരിഹാരം. മക്കളുടെ തിരക്കുപിടിച്ച ജീവിതത്തില്‍ മാനസികവും വൈകാരികവുമായി ഒറ്റപ്പെട്ടു പോകുന്ന വൃദ്ധമാതാപിതാക്കളില്‍ പലരും തങ്ങളുടെ പേരക്കുട്ടികളെ കൂടുതല്‍ ലാളിച്ചു ശിഷ്ടകാലം കഴിച്ചുകൂട്ടുന്നവരാണ്. സ്വന്തം മാതാപിതാക്കളെ കുട്ടികളുടെ മുന്നില്‍ വച്ചു ശാസിക്കുകയും കുട്ടികള്‍ അവരുടെ ഇഷ്ടങ്ങള്‍ക്കുവേണ്ടി നിര്‍ബന്ധം കൂട്ടുമ്പോള്‍ അത് സാധിച്ചുകൊടുക്കുകയും ചെയ്യുമ്പോള്‍ പ്രായമായവര്‍ ഉപയോഗശൂന്യരാണെന്നുള്ള ചിത്രമാണ് കുട്ടികളുടെ മനസിലുണ്ടാവുന്നത്. മുതിര്‍ന്നവരെ ബഹുമാനിക്കണമെന്ന സാമാന്യ ചിന്തപോലുമില്ലാത്ത സ്വാര്‍ഥ താല്‍പര്യങ്ങള്‍ മാത്രമുള്ള പുതുതലമുറയാണ് വളര്‍ന്നുവരുന്നത്. അവിടെ പങ്കുവയ്ക്കാനോ ഇല്ലാത്തവന്റെ ദുഃഖം മനസിലാക്കാനോ ഒന്നും ആരും ശ്രമിക്കുന്നില്ല.

ഇതൊക്കെ തിരുത്താനുള്ള ഒരു വിദ്യാഭ്യാസവും സമാന്തര പദ്ധതികളും നടപ്പിലാക്കണം. സര്‍ക്കാര്‍തലങ്ങളില്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുക. പ്രായമായവര്‍ക്കുള്ള സദനങ്ങള്‍ക്കു പുറമേ, അവര്‍ക്കായി വിവിധ തരം ക്ഷേമപദ്ധതികള്‍, ചികിത്സാപദ്ധതികള്‍ എന്നിവ നടപ്പിലാക്കണം. സൗജന്യ നിയമ സഹായവും വൈദ്യസഹായവും ലഭ്യമാക്കണം. റിട്ടയര്‍മെന്റ് ഹോമുകളില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കളെ നിരുത്സാഹപ്പെടുത്തുന്ന മക്കളുണ്ട്. മാതാപിതാക്കള്‍ വൃദ്ധസദനത്തിലാണെന്നു പറയാനുള്ള കുറച്ചിലാണ് ഇതിനു പിന്നില്‍. എന്നാല്‍ അവരെ നന്നായി പരിപാലിക്കുകയുമില്ല. മാതാപിതാക്കള്‍ക്ക് സുരക്ഷിതവും സന്തോഷകരവുമായി കഴിയാനുള്ള ഇടമാണ് എവിടെയായാലും ഒരുക്കേണ്ടത്.
 
Other News in this category

 
 




 
Close Window