Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 15th May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
സന്മനസ്സുള്ള ഗോപാലകൃഷ്ണ പണിക്കര്‍ സമാധാനമില്ലാതെ ഒഴിപ്പിച്ച വീട് എറണാകുളത്തുണ്ട്
reporter
ഹൗസ് ഓണര്‍ ഗോപാലകൃഷ്ണപ്പണിക്കരെ മലയാളികള്‍ അത്രവേഗം മറക്കാന്‍ സാധ്യതയില്ല, ഒപ്പം ആ വീടും. സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിച്ച നായകനൊപ്പം തന്നെ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു ആ വീട്.

സന്മനസുള്ളവര്‍ക്ക് സമാധാനം എന്ന സിനിമ മലയാളികളെ ആസ്വദിപ്പിക്കാന്‍ തുടങ്ങിയിട്ടു 30 വര്‍ഷം കഴിഞ്ഞിരിക്കുന്നു. സിനിമയും കഥാപാത്രങ്ങളും പോലെ തന്നെ ആ വീടും മലയാളികള്‍ക്കു സുപരിചിതം. നഗരമധ്യത്തില്‍ ചിറ്റൂര്‍ റോഡിനു സമീപം മഹാകവി ജി. റോഡില്‍ തിരക്കില്‍നിന്നൊഴിഞ്ഞ്, ചുറ്റുമുള്ള ആധുനിക മന്ദിരങ്ങള്‍ക്കു നടുവില്‍ പഴമയുടെ പ്രൗഢിയോടെ ഇന്നും തലയുയര്‍ത്തി നില്‍ക്കുകയാണു ചാക്യാട്ട് വീട്. നഗരവത്കരണം ഈ വീടിനെ തെല്ലും ബാധിച്ചിട്ടില്ല.

ഈ വീടിനോട് അവിടെ വാടകയ്ക്കു താമസിക്കുന്ന കുടുംബത്തിനുള്ള മാനസികമായ അടുപ്പമാണ് വീടൊഴിയാന്‍ അവര്‍ വിസമ്മതിക്കുന്നതിന്റെ കാരണം. ഈ അടുപ്പം ലാലിന്റെ കഥാപാത്രത്തിനും ഉണ്ടെങ്കിലും അയാളുടെ കടബാധ്യതകളാണ് ആ വീടു വില്‍ക്കാന്‍ അയാളെ നിര്‍ബന്ധിതനാക്കുന്നതും. ഇതേ ആത്മബന്ധം തന്നെയാണ് ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ചാക്യാട്ട് വീട് പൊളിച്ചു മാറ്റുന്നതില്‍ നിന്നും വീട്ടുകാരെ പിന്നോട്ടു വലിക്കുന്നതും. കാലപ്പഴക്കം വീടിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. പഴയ കാലത്തിന്റെ നിര്‍മിതി ആയതിനാല്‍ അറ്റകുറ്റപ്പണികളും അത്ര പ്രായോഗികമല്ല. എങ്കിലും വാസയോഗ്യമായ കാലത്തോളം ഇവിടെ താമസിക്കാണ് ലീല ശ്രീകുമാറിന്റേയും കുടുംബത്തിന്റേയും തീരുമാനം.

ചാക്യാട്ട് വീട് ഗോപാലകൃഷ്ണപ്പണിക്കരുടെ വീടാകുന്നു

രാധ എസ്. മേനോനും മകള്‍ ലീല ശ്രീകുമാറും മാത്രമാണ് അന്നിവിടെ താമസം. സഹോദരന്‍ ജോലി സംബന്ധമായി മുംബൈയിലായിരുന്നു. ചിന്മയ സ്‌കൂളിലെ ടീച്ചറായിരുന്ന ലീലയ്ക്ക് സിനിമ കണ്ടുള്ള പരിചയമേ ഉള്ളു. അമ്മ രാധയ്ക്കാകട്ടെ സിനിമ കാണുന്ന ശീലവുമില്ല. എന്നിട്ടും മലയാളികള്‍ നെഞ്ചേറ്റിയ സിനിമയുടെ പ്രധാന ലൊക്കേഷനാകാനുള്ള നിയോഗം ചാക്യാട്ട് വീടിനായിരുന്നു.

രാധ എസ്. മേനോന്‍ അംഗമായ എറണാകുളം വിമന്‍ അസോസിയേഷനില്‍ വച്ചാണ് സുഹൃത്തായ മൈമുന അബ്ദുള്‍ഖാദര്‍ തന്റെ മകന്‍ സിയാദ് കോക്കര്‍ നിര്‍മിക്കുന്ന സിനിമ ഷൂട്ട് ചെയ്യുന്നതിന് ഒരു വീട് വേണമെന്നു പറയുന്നത്. സിയാദും കൂട്ടുകാരും സിനിമയ്ക്കായി കണ്ടെത്തിയിരിക്കുന്നതു തന്റെ വീടാണെന്നും മൈമൂന പറഞ്ഞു. അങ്ങനെയാണ് ചാക്യാട്ട് വീട് ഷൂട്ടിംഗ് ലൊക്കേഷനാകുന്നത്. പ്രതിഫലം ഒന്നും അവരോട് ആവശ്യപ്പെട്ടതുമില്ല.

മുറ്റവും ഉമ്മറവും ഒരു മുറിയും മാത്രമായിരുന്നു ഷൂട്ടിംഗിനായി നല്‍കിയത്. പക്ഷെ പിന്നീട് വീട് പൂര്‍ണമായും ഷൂട്ടിംഗിനായി ഉപയോഗിച്ചു. ഒരിക്കല്‍ പോലും ഷൂട്ടിംഗിന്റെ പേരില്‍ തങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ലെന്നും ലീലയും അമ്മയും പറയുന്നു.
 
Other News in this category

 
 




 
Close Window