Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 15th May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
വിധി കവര്‍ന്ന കാലുകള്‍ക്ക് പകരം ജയിക്കാനായി 'മരക്കാലുകള്‍' ഊര്‍ജ്ജം പകരുന്നു
reporter
യാത്രയെന്ന മോഹം ഗോട്ട സതീഷ് കുമാര്‍ എന്ന 35 വയസുകാരനില്‍ മരിച്ചില്ല. വിധിയോട് പോരാടി വീണ്ടും എഴുന്നേറ്റ് ബൈക്കിനരികിലേക്ക് ഓടിയടുക്കാന്‍ അതിതീവ്രമായി ഈ സഞ്ചാരി ആഗ്രഹിച്ചു. ഒടുവില്‍ എല്ലാ തടസങ്ങളും മനസാന്നിധ്യം കൊണ്ട് തട്ടിയകറ്റി കൃത്രിമകാലുകള്‍ കൊണ്ട് അയാള്‍ ബൈക്കേറി. യാത്രയെന്ന അതിയായ മോഹം ഒരു സഞ്ചാരിയെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ചത് അങ്ങനെയാണ്.
കൃത്രിമ കാലുകളുടെ ബലത്തില്‍ രാജ്യത്ത് ബൈക്കില്‍ പര്യടനം നടത്തുകയാണ് ഈ 35 വയസുകാരന്‍, ആളുകള്‍ക്ക് പ്രതീക്ഷയും പ്രചോദനവുമേകി. പുതിയ റെക്കോര്‍ഡുകള്‍ കുറിക്കാനായി നീളുന്ന യാത്ര.

2005ലെ ട്രെയിനപകടം ഇരു കാലുകളും കവര്‍ന്നപ്പോള്‍ ജീവിതം മാറിമറിഞ്ഞതായി 24 വയസുകാരന്‍ സതീഷിന് മനസ്സിലായി. നീണ്ട നാളത്തെ ചികില്‍സയ്ക്കും വേദനയ്ക്കും ഒടുവിലാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. കഠിനമായ വിഷാദ രോഗത്തിന് അടിപ്പെട്ട് ചലിക്കാനാവാതെ കട്ടിലിലെ ജീവിതം നരകിപ്പിച്ചു. കൗമാരക്കാരുടെ ആത്മഹത്യ വാര്‍ത്തകള്‍ വാര്‍ത്തകളായി മുന്നിലെത്തിയപ്പോള്‍ അങ്ങനൊരു ഭീരിത്വം കാണിക്കില്ലെന്ന് മനസില്‍ പ്രതിജ്ഞയെടുത്തു. പിന്നീട് സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശ്രമം.
വിധി കവര്‍ന്ന കാലുകള്‍ക്ക് പകരം 'മരക്കാലുകള്‍' ഊര്‍ജ്ജം പകര്‍ന്നു. വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ എഴുന്നേറ്റു നിന്നു, പിന്നീട് നടന്നു. ഒടുവില്‍ ഈ വര്‍ഷം സെപ്തംബര്‍ 2ന് വീണ്ടും ബൈക്കിലേറി. ഒഡീഷയിലെ റായ്ഗറില്‍ നിന്നുംആരംഭിച്ച യാത്ര ഇപ്പോള്‍ 13,258 കിലോമീറ്റര്‍ ദൂരം താണ്ടി.
16,000 കിലോമീറ്റര്‍ ബൈക്ക് യാത്ര പിന്നിടുന്നതോടെ സതീഷ് ഔദ്യോഗികമായി ഗിന്നസ്, ലിംക റെക്കോര്‍ഡുകള്‍ക്ക് ഉടമയാകും. ശാരീരിക വൈകല്യത്തെ അതിജീവിച്ച് ഏറ്റവും കൂടുതല്‍ കിലോമീറ്ററുകള്‍ ഒറ്റക്ക് ബൈക്ക് യാത്രയില്‍ പിന്നിട്ട വ്യക്തിയായി മാറും ഗോട്ട സതീഷ് കുമാര്‍.
 
Other News in this category

 
 




 
Close Window