Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
'മാന്യ മഹാ ഹിന്ദുക്കളെ, നിങ്ങല്‍ കുട്ടികളെ സൃഷ്ടിച്ച് എണ്ണം കൂട്ടുക'
reporter
നോട്ട് നിരോധനത്തെ തുടര്‍ന്ന് കേന്ദ്രത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധമുയരുന്നതിനിടെ സര്‍ക്കാരിന് പുതിയ ഉപദേശവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങ്. ഉപദേശമാകട്ടെ അടിയന്തരാവസ്ഥ കാലത്ത് കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ട കാര്യവും. രാജ്യത്ത് അടിയന്തരമായി വന്ധ്യംകരണം നടപ്പിലാക്കണമെന്നാണ് സര്‍ക്കാരിനോട് കേന്ദ്രമന്ത്രിയായ ഗിരിരാജ് സിങ്ങിന്റെ ആവശ്യം. രാജ്യത്തെ ജനസംഖ്യയെക്കുറിച്ച് പരാമര്‍ശം നടത്തുന്നതിനിടെയാണ് വന്ധ്യംകരണ നിയമം അടിയന്തരമായി നടപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞത്. ബീഹാറില്‍ നിന്നുളള ലോക്‌സഭാംഗമായ ഗിരിരാജ് സിങ്ങ് ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികളെ സൃഷ്ടിച്ച് ജനസംഖ്യ കൂട്ടണമെന്നും നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതേറെ വിവാദമാകുകയും ചെയ്തിരുന്നു. പിന്നാലെയാണ് പുതിയ പരാമര്‍ശം.
ലോകജനസംഖ്യയുടെ 17 ശതമാനം ജനങ്ങള്‍ ഇന്ത്യയിലാണ് ജീവിക്കുന്നത്. ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ആസ്‌ട്രേലിയയുടേതിന് തുല്യമാണ്. ഇന്ത്യയുടെ ഭൂവിസ്തൃതി 2.5 ശതമാനം മാത്രമാണെന്നും ആകെ രാജ്യത്തിനുളള ജലസ്രോതസുകള്‍ 4.5ശതമാനമാണെന്നും വ്യക്തമാക്കിയ അദ്ദേഹം സാമൂഹിക സ്ഥിരതയെ ബാധിക്കുന്ന തരത്തിലുളള ജനസംഖ്യാ വിസ്‌ഫോടനമാണ് നടക്കുന്നതെന്നും പറഞ്ഞു. അതുകൊണ്ട് ജനസംഖ്യയെ നേരിടാന്‍ വന്ധ്യംകരണം പോലെയുളള നിയമം അടിയന്തരമായി നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 
Other News in this category

 
 




 
Close Window