Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ഡിജിറ്റലൈസ് ചെയ്തിരുന്നെങ്കില്‍ എല്ലാം ശരിയാകുമായിരുന്നു
reporter

ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പെന്‍ഷന്‍ മുടങ്ങിയതിന്റെ കാരണം കണ്ടെത്തി. സംസ്ഥാനത്തെ ട്രഷറികള്‍ ഡിജിറ്റലൈസ് ചെയ്യാത്തതാണ് പ്രധാന കാരണമെന്ന് അദ്ദേഹം പറഞ്ഞു. ട്രഷറികള്‍ ഡിജിറ്റലൈസ് ചെയ്യാത്തത് സര്‍ക്കാരിന്റെ വീഴ്ചയാണ്. ഡിജിറ്റലാക്കിയിരുന്നെങ്കില്‍ പെന്‍ഷന്‍കാരായ വയോജനങ്ങള്‍ക്ക് വീട്ടിലിരുന്ന് പെന്‍ഷന്‍ വാങ്ങാമായിരുന്നു. ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ സംബന്ധിച്ച് ഉടന്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ക്ഷേമപെന്‍ഷനുകള്‍ നിലവില്‍ വീട്ടില്‍ എത്തിച്ചാണ് നല്‍കുന്നത്. പ്രകടന പ്ത്രികയിലെ വാഗ്ദാനവുമായിരുന്നു ക്ഷേമ പെന്‍ഷനുകള്‍ വീട്ടില്‍ എത്തിക്കുമെന്ന വാഗ്ദാനം. ട്രഷറികള്‍ക്ക് സര്‍ക്കാര്‍ ആവശ്യപ്പെട്ട പണം റിസര്‍വ് ബാങ്ക് നല്‍കാത്തതിനെ തുടര്‍ന്ന് നോട്ട് നിരോധനത്തിന് ശേഷമുളള ആദ്യ ശമ്പളവും പെന്‍ഷനും കൃത്യമായി വിതരണം ചെയ്യാന്‍ സാധിച്ചിരുന്നില്ല. സംസ്ഥാനം കേന്ദ്രത്തെ ആവശ്യങ്ങള്‍ ധരിപ്പിക്കുമ്പോള്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ അഞ്ചാംപത്തിയായി പ്രവര്‍ത്തിക്കുന്നെന്നായിരുന്നു ഇന്നലെ ഇത് സംബന്ധിച്ച് ധനമന്ത്രി തോമസ് ഐസക്ക് പ്രതികരിച്ചത്. ഇന്ന് ശമ്പള വിതരണത്തിനായി സംസ്ഥാനത്ത് 450 കോടി രൂപയാണ് വേണ്ടിയിരുന്നത്. ഇതുവരെ ഇതില്‍ എത്രകോടി രൂപ ലഭിച്ചുവെന്നുളള കണക്കുകള്‍ ലഭ്യമായിട്ടില്ല.

 
Other News in this category

 
 




 
Close Window