Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
നോട്ട് പ്രതിസന്ധിയൊക്കെ പി.സി. ഇപ്പോ ശരിയാക്കിത്തരും
reporter
പി.സി.ജോര്‍ജ് തന്റെ പാര്‍ട്ടിയായ ജനപക്ഷവുമായി പുതിയ സമരത്തിന് .നോട്ടു പ്രതിസന്ധിക്കെതിരെ 17ന് എറണാകുളത്ത് ട്രെയിന്‍ ഗതാഗതം തടഞ്ഞുകൊണ്ടാണ് ജനപക്ഷം കേന്ദ്ര സര്‍ക്കാരിനെതിരെയുളള പ്രതിഷേധം ശക്തമാക്കുന്നത്.
കറന്‍സി ആന്തോളന്‍ എന്നു പേരിട്ടിരിക്കുന്നസമരപരിപാടി 17ന് രാവിലെ നടക്കും. ഏറ്റവും കുറഞ്ഞത് 5000 പേരെ സമരത്തിനിറക്കാനാണ് ജനപക്ഷ യോഗം തീരുമാനിച്ചിരിക്കുന്നത്. തുടര്‍ന്ന് ജില്ലകള്‍ തോറും മണ്ഡലം അടിസ്ഥാനത്തിലും കേന്ദ്ര സര്‍ക്കാരിന്റെ
സാമ്പത്തിക അടിയന്തരാവസ്ഥയ്‌ക്കെതിരെ സമരമുണ്ടാകും. ജനപക്ഷ സ്ഥാനാര്‍ഥിയായി പി.സി. ജോര്‍ജിനെ വിജയിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച ജോര്‍ജിന്റെ മകനും യുവജനപക്ഷത്തിന്റെ സംസ്ഥാന കണ്‍വീനറുമായി ഷോണ്‍ ജോര്‍ജാണ് പുതിയ പാര്‍ട്ടി രൂപീകരണത്തിനും കറന്‍സി ആന്തോളന്‍ സമരത്തിനു പിന്നിലും.
ഓശാന മൗണ്ടില്‍ ചേര്‍ന്ന യോഗത്തിന്റെ സംഘാടകനും ചാക്കോച്ചന്‍ എന്നറിയപ്പെടുന്ന ഷോണായിരുന്നു. പി.സി.ജോര്‍ജ്,
മാലേത്ത് പ്രതാപ ചന്ദ്രന്‍, ആന്റണി മാര്‍ട്ടിന്‍, റിജോ വളാന്തറ തുടങ്ങിയ ജോര്‍ജിന്റെ ഏറ്റവും അടുത്ത അനുയായികള്‍ മാത്രമാണ് യോഗത്തില്‍പങ്കെടുത്തത്.
പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും ജനപക്ഷം പാര്‍ട്ടി ജോര്‍ജിന്റെ നേതൃത്വത്തില്‍ രൂപീകൃതമായി കഴിഞ്ഞു. കഴിഞ്ഞ ആഴ്ച ഭരണങ്ങാനം ഇടമറ്റം ഓശാന മൗണ്ടില്‍ ചേര്‍ന്ന സംസ്ഥാന നേതാക്കളുടെ യോഗമാണ് പാര്‍ട്ടിക്ക് രൂപം
നല്‍കിയത്. പാര്‍ട്ടി ജനങ്ങളുടെ പക്ഷത്താണെന്ന് തെളിയിക്കുന്നതിനായി ആദ്യ സമര പരിപാടിയും ജനപക്ഷം പ്രഖ്യാപിച്ചു കഴിഞ്ഞു.
ഇടതു വലതു ബിജെപി മുന്നണികള്‍ക്കെതിരെ നിന്നുകൊണ്ട് ജനങ്ങളുടെ ന്യായമായ എല്ലാ അവശ്യങ്ങള്‍ക്കും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്നതാണ് ജനപക്ഷത്തിന്റെ തീരുമാനം. തൂപ്പുകാരന്‍ മുതല്‍ ചീഫ് സെക്രട്ടറിവരെ അഴിമതി നടത്തിയില്‍ വച്ചു പൊറുപ്പിക്കാതെ കര്‍ശനമായനിലപാട് സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി.
അഴിമതിക്കെതിരെ ശക്തമായ പ്രചാരണം നടത്താനും യുവാക്കളെ കൂടുതല്‍ ആകര്‍ഷിക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. 17ന് നടക്കുന്ന കറന്‍സി ആന്തോളന്‍സമരത്തിലൂടെ ദേശീയശ്രദ്ധ പിടിച്ച് പറ്റാനാണ് ജനപക്ഷത്തിന്റെ തീരൂമാനം ഔദ്യോഗികമായി പാര്‍ട്ടി പ്രഖ്യാപപനം ജനുവരി 30 ന് ഉണ്ടാകും.
 
Other News in this category

 
 




 
Close Window