Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ബിജെപിയെ ശിവസേന നേരിടുമെന്ന് : ഇനിയെന്തൊക്കെ കാണേണ്ടി വരും?
reporter
ബിജെപിയാണ് പട്ടേല്‍ സമുദായത്തിന്റെ ഇപ്പോഴത്തെ പ്രഖ്യാപിത ശത്രു. പട്ടേല്‍ സമുദായത്തെ കൂടെകൂട്ടി ബിജെപി വിരുദ്ധ വികാരം തെരഞ്ഞെടുപ്പില്‍ വോട്ടാക്കി മാറ്റാനാണ് ശിവസേനയുടെ ശ്രമം.
ഹര്‍ദിക് പട്ടേല്‍ ഉദ്ധവ് താക്കറെയെയുടെ മുബൈയിലുള്ള വസതിയില്‍ എത്തി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷമായിരുന്നു ഉദ്ദവിന്റെ പ്രഖ്യാപനം. എന്നാല്‍ അന്തരിച്ച ശിവസേന പ്രമുഖന്‍ ബാല്‍താക്കറെയ്ക്ക് പ്രണാമം അര്‍പ്പിക്കാനാണ് ഹര്‍ദിക് എത്തിയതെന്ന് ശിവസേന യുവജന വിഭാഗം പ്രസിഡന്റ് ആദിത്യ താക്കറെ ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നിരുന്നാലും വരുന്ന ദിവസങ്ങളില്‍ ശിവസേനയ്ക്ക വേണ്ടി ഹര്‍ദിക് പ്രചരണത്തിനിറങ്ങുമെന്നാണ് സൂചന.
എന്നാല്‍ ശിവസേനയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് ഹര്‍ദിക് പട്ടേലോ പട്ടേല്‍ സമുദായമോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മഹാരാഷ്ടയിലെ ഗുജറാത്ത് നിവാസികളെ താന്‍ കാണുന്നതിനെ രാഷ്ടീയപരമായി കണക്കിലാക്കേണ്ടതില്ല എന്നാണ് ഹര്‍ദിക്കിന്റെ പ്രതികരണം.
സൂറത്തില്‍ ഒമ്പത് മാസത്തെ ജയില്‍ വാസവും ഉദയ്പൂരിലെ ആറ് മാസത്തെ നാടു കടത്തലിനും ശേഷം അടുത്തിടെയാണ് ഹര്‍ദിക് പട്ടേല്‍ ഗുജറാത്തില്‍ തിരിച്ചെത്തിയത്. തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ അടിവേരറക്കുമെന്നാണ് ഹര്‍ദിക് പട്ടേല്‍ അടുത്തിടെ പറഞ്ഞിരുന്നത്. മോഡിയെ തോല്‍പ്പിക്കൂ, രാജ്യത്തെ സംരക്ഷിക്കൂ എന്നാണ് ഹര്‍ദിക്കിന്റെ മുദ്രവാക്യം. പട്ടേല്‍ വിഭാഗങ്ങളുടെ സംവരണത്തിന് വേണ്ടിയുള്ള സമരത്തെ താല്‍ക്കാലികമായി അടിച്ചമര്‍ത്താന്‍ സര്‍ക്കാരിനായെങ്കിലും കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് പട്ടേല്‍ മേഖലകളില്‍ പരാജയം നേരിടേണ്ടി വന്നിരുന്നു.
മുബൈയിലെ മൊത്തം വോട്ടിന്റെ 17 ശതമാനം വിഹിതം ഗുജറാത്തില്‍ നിന്നുള്ളവര്‍ക്കാണ്. ഇവര്‍ക്ക് സ്വാധീനമുള്ള മേഖലയില്‍ ഹര്‍ദിക്കുമായുള്ള ബന്ധം കൊണ്ട് നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് ശിവസേനയുടെ പ്രതീക്ഷ.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പട്ടേല്‍ സമുദായം ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഹര്‍ദിക് പട്ടേലിനെ മുന്നില്‍ നിര്‍ത്തി മത്സരിക്കുമെന്ന ശിവസേനയുടെ പ്രഖ്യാപനം. ആപ്പ് നേതാവ് അരവിന്ദ് കെജ്രിവാളിനെ പിന്തുണച്ച് അടുത്തിടെ ഹര്‍ദിക് സംസാരിക്കുകയുണ്ടായി.
 
Other News in this category

 
 




 
Close Window