Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 08th May 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ക്ഷമിക്കുക, അദ്ദേഹം പാവങ്ങള്‍ക്കു വേണ്ടി പോരാടിക്കൊണ്ടിരിക്കുകയാണ്
reporter
പാവങ്ങള്‍ക്ക് വേണ്ടിയാണ് പോരാട്ടം. അത് ഇനിയും തുടരുമെന്നും മോഡി പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി നല്‍കവെയാണ് മോഡി കോണ്‍ഗ്രസ്സിനെതിരെ രംഗത്തെത്തിയത്.
നോട്ടുനിരോധനത്തില്‍ പാര്‍ലമെന്റില്‍ സംസാരിക്കാത്തതിന് വിശദീകരണവും മോഡി നല്‍കി. തുടക്കം മുതല്‍ക്കേ താന്‍ ചര്‍ച്ചയ്ക്ക് തയ്യാറായിരുന്നു. ടിവി ചര്‍ച്ചകളില്‍ മുഖം കാണിക്കാനായിരുന്നു പ്രതിപക്ഷത്തിന്റെ താല്‍പ്പര്യം. തനിക്ക് നേട്ടമുണ്ടാകുമെന്ന് ഭയന്നാണ് പ്രതിപക്ഷം നോട്ടുനിരോധന ചര്‍ച്ച മുടക്കിയതെന്നും മോഡി ആരോപിച്ചു.
കള്ളപ്പണം ആഭരണങ്ങളിലും ഭൂമിയിലുമാണ് നിക്ഷേപിച്ചിട്ടുള്ളതെന്ന മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ പ്രസ്താവനയോടോ യോജിക്കുന്നു. പക്ഷെ എന്നാണ് ആ തിരിച്ചറിവ് ഉണ്ടായതെന്ന് ഖാര്‍ഗെ സഭയില്‍ പറയണമെന്ന് മോഡി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിന്റെ കണ്ണിലൂടെയല്ല തന്റെ സര്‍ക്കാര്‍ എല്ലാം നോക്കികാണുന്നത്. രാജ്യത്തിന്റെ താല്‍പ്പര്യത്തിനാണ് മുഖ്യപരിഗണന. പാവങ്ങള്‍ക്ക് വേണ്ടിയായിരുന്നു നോട്ടുനിരോധനം. രാജ്യത്തെ മികവിന്റെ പാതയിലെത്തിക്കാന്‍ പ്രതിപക്ഷത്തിന്റെ സഹകരണം കൂടി ആവശ്യമാണ്. .

എത്ര പണം നഷ്ടപ്പെട്ടുവെന്നാണ് മുന്‍ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ എല്ലാവരുടേയും ചോദ്യം. മോഡി എത്ര തിരിച്ചുപിടിച്ചെന്ന് എല്ലാവരും ഇപ്പോള്‍ ചോദിക്കുന്നു. അതാണ് എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഉണ്ടായ മാറ്റം. കൃത്യസമയത്താണ് നോട്ടുനിരോധനം നടപ്പാക്കിയത്. രാജ്യത്തിന്റെ സാമ്പത്തിക നില ഭദ്രമായ സാഹചര്യത്തിലാണ് നോട്ടുനിരോധനം നടപ്പിലാക്കിയത്.
 
Other News in this category

 
 




 
Close Window