Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 25th Feb 2018
 
 
ഫാഷന്‍
  Add your Comment comment
നിറങ്ങള്‍ കയറിയിറങ്ങുന്ന കിടപ്പുമുറി
reporter
ആളുകളെ ഏറെ ആകുലപ്പെടുത്തുന്നത് കിടപ്പുമുറി നിര്‍മാണമാണ്. മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ പോക്കറ്റ് കാലിയാകാതെ സുന്ദരവും സൗകര്യപ്രദവുമായ കിടപ്പുമുറി ഒരുക്കാം.
പൂമുഖം കഴിഞ്ഞാല്‍ വീടിന്റെ പ്രധാന ആകര്‍ഷണമാണ് കിടപ്പുമുറി. മറ്റെന്ത് സൗകര്യങ്ങളുണ്ടായാലും കിടപ്പുമുറി ഇടുങ്ങിയതോ വെളിച്ചം കുറഞ്ഞതോ ഒക്കെ ആയാല്‍ പ്രയാസം തന്നെ. അതുകൊണ്ടുതന്നെ കുറഞ്ഞ ചെലവില്‍ സ്വപ്നഭവനമൊരുക്കാന്‍ ആഗ്രഹിക്കുന്നവരെ ഏറെ ആകുലപ്പെടുത്തുന്നത് കിടപ്പുമുറി നിര്‍മാണമാണ്. നിര്‍മാണ മേഖലയില്‍ അതിദ്രുതം മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ പോക്കറ്റ് കാലിയാകാതെ സുന്ദരവും സൗകര്യപ്രദവുമായ കിടപ്പുമുറി ഒരുക്കാം.
ബെഡ്‌റൂമിന്റെ ഡിസൈന്‍ തെരഞ്ഞെടുക്കുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. മൊത്തം ബജറ്റില്‍ കിടപ്പുമുറിക്ക് ചെലവാക്കാവുന്ന തുക എത്രയെന്ന് പ്രത്യേകം തിട്ടപ്പെടുത്തണം. ഒന്നിലധികം കിടപ്പുമുറിയുണ്ടെങ്കില്‍ തുക വിനിയോഗിക്കേണ്ടതെങ്ങനെയെന്ന് തീരുമാനിക്കണം. വീട്ടിലെ അംഗങ്ങളുടെ എണ്ണം, അവരുടെ പ്രായം, ആവശ്യങ്ങള്‍, സ്ഥലത്തിന്റെ ലഭ്യത തുടങ്ങി നിരവധി ഘടകങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. മുറിയുടെ വലുപ്പം ഒരുപാടു വര്‍ധിച്ചതുകൊണ്ട് കാര്യമില്ലെന്ന് ഓര്‍ക്കണം. ആവശ്യങ്ങള്‍ക്ക് അനുസരിച്ചാകണം വിസ്തീര്‍ണം. സൗകര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. മെയിന്റനന്‍സിനായി ഭാവിയില്‍ വേണ്ടിവരുന്ന ചെലവുകള്‍ കൂടി മുന്‍കൂട്ടി കണ്ടുവേണം ബജറ്റും ഡിസൈനും തീരുമാനിക്കാന്‍. ഡിസൈന്‍ തയാറാക്കുന്ന ആര്‍ക്കിടെക്ടിനെ ബജറ്റിനെക്കുറിച്ചും ഉദ്ദേശിക്കുന്ന സൗകര്യങ്ങളെക്കുറിച്ചും വ്യക്തമായി ബോധ്യപ്പെടുത്തണം. വായ്പയെടുത്താണ് നിര്‍മാണമെങ്കില്‍ ഇക്കാര്യം കൂടി മനസിലുണ്ടാകണം.
നിര്‍മാണഘത്തില്‍ തന്നെ ശ്രദ്ധിച്ചാല്‍ കിടപ്പുമുറിക്കായി അധികം പണം ചെലവിടേണ്ടി വരില്ല. നിര്‍മാണ സാമഗ്രികളുടെ തെരഞ്ഞെടുപ്പു മുതല്‍ ഇന്റീരിയര്‍ ഡെക്കറേഷന്‍ വരെയുള്ള ഘട്ടത്തിലും ജാഗ്രത പുലര്‍ത്തുക. ചെലവു കുറയ്ക്കുക എന്നാല്‍ നിലവാരം കുറഞ്ഞ സാമഗ്രികള്‍ ഉപയോഗിക്കലല്ല. ഇങ്ങനെ ചെയ്യുന്നതിലൂടെ 40 ശതമാനത്തോളം മാത്രമേ ഫണ്ട് ലാഭിക്കാനാകൂ എന്നതാണ് വസ്തുത. എന്നാല്‍ വീടിന്റെ ഉറപ്പിലും നിലനില്‍പ്പിലും 80 ശതമാനത്തോളം വീഴ്ചയാണുണ്ടാകുക. പരസ്യത്തിന്റെയും മറ്റും പിന്‍ബലത്തോടെ മാര്‍ക്കറ്റില്‍ പേരെടുത്ത ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്കു പിന്നാലെ പോകാതിരിക്കുന്നതാണ് ബുദ്ധി. കല്ല്, മണ്ണ്, സിമന്റുക, ഇന്റര്‍ലോക്ക് ബ്രിക്‌സ്, മെറ്റല്‍, എംസാന്‍ഡ്, മണല്‍ തുടങ്ങിയവയിലെല്ലാം കഴിവതും പ്രാദേശികമായി ലഭിക്കുന്ന മികച്ച ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക. പ്രാദേശിക മാര്‍ക്കറ്റില്‍ നിന്നു സാധനങ്ങള്‍ ലഭ്യമാക്കുമ്പോള്‍ കടത്തുകൂലിയിനത്തിലും ചെറിയ ലാഭമുണ്ടാകും.

പാഴായിപ്പോകുന്ന ഇടങ്ങള്‍ കുറച്ചായിരിക്കണം ബെഡ് റൂമിന്റെ നിര്‍മാണം. ഷെല്‍ഫ്, റാക്ക്, ഷോക്കേസ് എന്നിവ ആവശ്യമെങ്കില്‍ ചുവരില്‍ എവിടെ വേണം എന്നുള്ളത് കൃത്യമായി പ്ലാന്‍ ചെയ്യണം. കിടപ്പുമുറിയിലെ അവിഭാജ്യ ഘടകമായ കട്ടില്‍ ഇന്‍ ബില്‍റ്റായി നിര്‍മിക്കുന്ന രീതി ഇന്ന് നിലവിലുണ്ട്. കട്ടില്‍ ബില്‍റ്റ് ഇന്നാണെങ്കില്‍ ലാഭം പലതാണ്. കുറഞ്ഞ ചെലവില്‍ ഒരു കട്ടില്‍ എന്നതിനു പുറമെ അത്രയും ഭാഗത്ത് ഫ്‌ളോറിംഗും വേണ്ട. കട്ടിലിന്റെ അടിഭാഗത്ത് ഷെല്‍ഫു പണിതാല്‍ അലമാര ലാഭിക്കാം. സാധാരണ കട്ടിലുകള്‍ക്ക് അടിയിലും ഇത്തരത്തില്‍ ഷെല്‍ഫ് പണിയാം. ബെഡിsന്റ ഹെഡ് ഡിസൈന്‍ ചുവരില്‍ തീര്‍ത്ത് ആഡംബര കട്ടിലിന്റെ പ്രതീതി ഉണ്ടാക്കുന്നതും നിലവിലെ ട്രെന്‍ഡാണ്.

കിടപ്പുമുറിയോടു ചേര്‍ന്ന് ബാത്ത്‌റൂം അവിഭാജ്യഘടകമാണ്. ചെലവു വളരെ കുറയ്ക്കണമെങ്കില്‍ അറ്റാച്ച്ഡ് ബാത്ത്‌റൂം ഉപേക്ഷിക്കാം. കോമണ്‍ ബാത്ത്‌റൂമാണ് നിര്‍മിക്കുന്നതെങ്കിലും ഭാവിയില്‍ അറ്റാച്ച്ഡ് സൗകര്യമൊരുക്കാന്‍ കഴിയുന്ന വിധത്തിലാകണം. അറ്റാച്ച്ഡ് ആയാലും കോമണായാലും ബാത്ത് റൂമില്‍ സ്റ്റീലിനുപകരം ഗുണമേന്മ കൂടിയ ഫൈബര്‍ ഫിറ്റിംഗ്‌സ് ഉപയോഗിച്ചാല്‍ മതി. ഫൈബര്‍ മെറ്റീരിയല്‍ ഉപയോഗിച്ച് ബാത്ത് ടബ് വരെ നിര്‍മിക്കാന്‍ കഴിയും. (ബാത്ത് ടബ് വയ്ക്കുന്നത് അനാവശ്യചെലവാണ്. ഇത് മിക്കവരും ഉപയോഗിക്കാറില്ല). ബാത്ത് റൂമിsന്റ വാതിലുകളും ഫൈബറിലാണ് നല്ലത്. മനോഹര ഡിസൈനിലുള്ള ഫൈബര്‍ പാനലുകള്‍ ഇന്നു വിപണിയില്‍ ലഭ്യമാണ്. ചുവരില്‍ ടൈല്‍സ് പതിക്കുന്നതിന് പകരം ജിപ്‌സം പൂശി കളര്‍ ഡിസൈന്‍ ചെയ്ത് ഗ്‌ളാസ് ഉറപ്പിക്കുന്ന രീതിയും നിലവിലുണ്ട്. ഇതിനും ചെലവ് കുറവാണ്. പൈപ്പുകളും ഫിറ്റിംഗ്‌സുകളും തെരഞ്ഞെടുക്കുമ്പോഴും ശ്രദ്ധവേണം. അനാവശ്യമായി ടാപ്പുകളോ ഷവറുകളോ പിടിപ്പിക്കരുത്. ക്ലോസറ്റ്, വാഷ്‌ബേസിന്‍ തുടങ്ങിയ ബാത്ത്‌റൂം ഫിറ്റിംഗ്‌സുകള്‍ വെള്ള കളറിലുള്ളതായാല്‍ ചെലവു ഗണ്യമായി കുറയും.
 
Other News in this category

 
 
 
Close Window