Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
മതം
  Add your Comment comment
അബര്‍ഡീന്‍ യാക്കോബായ സുറിയാനി ഓര്‍ത്തഡോസ് പള്ളിയില്‍ പീഡാനുഭവവാരം ഏപ്രില്‍ 8 മുതല്‍ 15 വരെ
രാജു വേലംകാല
സ് കോട്ട്ലണ്ടില്‍ യാക്കോബായാ സുറിയാനി സഭയുടെ പീഡാനുഭവവാരം ആചരിക്കുന്ന എക ദേവാലയമായ അബര്‍ഡീന്‍ സെന്‍റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‍സ്‌ പള്ളിയില്‍ മുന്‍ വര്‍ഷങ്ങളില്‍ നടത്തിവന്നിരുന്നതുപോലെ ഈ വര്‍ഷവും ഏപ്രില്‍ 8 മുതല്‍ 15 വരെ യേശു ക്രിസ്തുവിന്‍റെ പീഡാനുഭവവാരം ആചരിക്കുന്നു. അബര്‍ഡീന്‍ മസ്ട്രിക്ക് ഡ്രൈവിലുള്ള സെന്‍റ് ക്ലെമെന്‍റ്സ് എപ്പിസ്കോപ്പല്‍ പള്ളിയില്‍.
ഏപ്രില്‍ 8 ശനിയാഴ്ച വൈകുന്നേരം 7 മണിക്കു സന്ധ്യാ പ്രാര്‍ത്ഥനയും ഏപ്രില്‍ 9 ഞായറാഴ്ച സെന്‍റ് ക്ലെമെന്‍റ്സ് എപ്പിസ്കോപ്പല്‍ പള്ളിയില്‍ രാവിലെ11.45 ന്‌ പ്രഭാത നമസ്കാരവും , ഇസ്രായേലിന്റെ രാജാവായി കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവനകുന്നു, സ്വര്‍ഗ്ഗത്തില്‍ സമാധാനം ഉന്നതങ്ങളില്‍ സ്തുതി അതുന്നതങ്ങളില്‍ഓശന ദാവിദിന്റെ പുത്രന് ഓശന
എന്നു ആര്‍ത്തു പാടുന്ന പ്രദക്ഷിണവും, കുരുത്തോല വാഴ്ത്തല്‍ ശുശ്രുഷകളും , കുരുത്തോല വിതരണവും തുടര്‍ന്നു വി.കുര്‍ബാനയും, അനുഗ്രഹ പ്രഭാഷണം , ആശിര്‍വാദം, എന്നിവ ഉണ്ടായിരിക്കും.
ഏപ്രില്‍ 10,11, തിയതി തിങ്കള്‍ , ചൊവ്വാ ദിവസങ്ങളില്‍ വൈകുന്നേരം 6 മണിക്കു കുമ്പസാരവും 7 മണിക്കു സന്ധ്യാ പ്രാര്‍ത്ഥനയും, സുവിശേഷ പ്രസംഗവും, ധ്യാനവും ഉണ്ടായിരിക്കും.ചൊവ്വാ 6.30 മുതല്‍ സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ക്കായി ഹൂസോയോപ്രാപിക്കുവാന്‍ സമയം ക്രമീകരിച്ചിരിക്കുന്നു. അപ്പോള്‍ എല്ലാ മാതാപിതാക്കളും കുട്ടികളെ പള്ളിയില്‍ കൊണ്ടുവരേണ്ടതാണ്.
ബുധനാഴ്ച വൈകുന്നേരം 4മുതല്‍ സെന്‍റ് ക്ലെമെന്‍റ്സ് എപ്പിസ്കോപ്പല്‍ പള്ളിയില്‍ കുമ്പസാരവും, 6.30 മണിക്കു സന്ധ്യാ പ്രാര്‍ത്ഥനയും, പെസഹയുടെ ശുശ്രുഷകളും, പെസഹകുര്‍ബാനയും, അപ്പം മുറിക്കലും ഉണ്ടായിരിക്കും.
വെള്ളിയാഴ്ച രാവിലെ 7 നു ദു:ഖവെള്ളിയുടെ ശുശ്രുഷകള്‍ .രക്ഷാകരമായ പീഡാനുഭവത്തിന്‍റെ പൂര്‍ത്തികരണമായ നമ്മുടെ കര്‍ത്താവിന്‍റെ കുരിശു മരണത്തിന്‍റെ സ്മരണയായ ദു:ഖവെള്ളിയുടെ ശുശ്രുഷകള്‍ രാവിലെ 7 മണിക്കു പ്രഭാത നമസ്കാരവും, സ്ലീബാ ആരാധനയുടെ
പ്രത്യേക ശുശ്രുഷ, സ്ലീബാവന്ദനം, സ്ലീബാ ആഘോഷം, കബറടക്ക ശുശ്രുഷ, തുടര്‍ന്നു നമ്മുടെ കര്‍ത്താവിനെ ആക്ഷേപിച്ചു ചൊറുക്ക കൊടുത്തതിനെ അനുസ്മരിച്ചു കൊണ്ടു വിശ്വാസികള്‍ ചൊറുക്കാ കുടിച്ചു ദു:ഖ വെള്ളിയുടെ ശുശ്രുഷകള്‍ അവസാനിക്കും.
ഏപ്രില്‍ 15 ശനിയാഴ്ച വൈകുന്നേരം 6 നു ഉയര്‍പ്പുപെരുന്നാള്‍ . വൈകുന്നേരം 6 മണിക്കു സന്ധ്യാ പ്രാര്‍ത്ഥനയും, തുടര്‍ന്നു 'നിങ്ങള്‍ ഭയപ്പെടേണ്ടാ,കുരിശില്‍ തറയ്ക്കപ്പെട്ട യേശു തമ്പുരാന്‍ അവന്‍ പറഞ്ഞ പ്രകാരം ഉയിര്‍ത്തെഴുന്നെറ്റു' എന്ന പ്രഖ്യാപനം. ഉയര്‍പ്പുപെരുന്നാളിന്‍റെ പ്രത്യേക ശുശ്രുഷകളും, വി.കുര്‍ബാനയും, സ്ലീബാ ആഘോഷം, സ്നേഹ വിരുന്നോടുകൂടി ഈ വര്‍ഷത്തെ പീഡാനുഭവവാരം അവസാനിക്കും.
കഷ്ടാനുഭവ ആചരണത്തിന്‍റെ എല്ലാ ശുശ്രുഷകളിലും വി.കുര്‍ബാനയിലും കുടുംബ സമേതം വന്നു സംബന്ധിച്ചു അനുഗ്രഹിതരാകാന്‍ സ്കോട്ട്ലണ്ടിലും, അബര്‍ഡീന്‍റെ പരിസരപ്രദേശങ്ങളിലുംഉള്ളഎല്ലാ സുറിയാനിക്രിസ്ത്യാനികളെയും ഭാരവാഹികള്‍ സ്വാഗതംചെയ്യുന്നു.
പള്ളിയുടെ വിലാസം. St .Clements Episcopal Church , Mastrick Drive
AB 16 6 UF , Aberdeen , Scotland , UK .
കുടുതല്‍ വിവരങ്ങള്‍ക്ക് :
വികാരി - ഫാ: എബിന്‍ മാര്‍ക്കോസ് - 07736547476
സെക്രട്ടറി - രാജു വേലംകാല - 07789411249, 01224 680500
ട്രഷറര്‍ - ജോണ്‍ വര്‍ഗീസ്‌ - 07737783234, 01224 467104
 
Other News in this category

 
 




 
Close Window