Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
മതം
  Add your Comment comment
'യുകെയിലെ പുതുപ്പള്ളിയില്‍ ' വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഇന്നും നാളെയും
രാജു വേലംകാല
'ഇംഗ്ലണ്ടിലെ പുതുപ്പള്ളി' എന്നപേരില്‍ അറിയപ്പെടുന്ന ബിര്‍മിംഗ്ഹാം സെന്റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും ഭക്ത സംഘടനകളുടെ വാര്‍ഷികവും മെയ് 5,6 (വെള്ളി, ശനി )ദിവസങ്ങളില്‍ ബര്‍മിംഗ്ഹാം സ്റ്റെച്ച്‌ഫോഡിലുള്ള ഓസെയിന്റ്‌സ് ചര്‍ച്ചില്‍ നടത്തപ്പെടുന്നു.
മിഡ്‌ലാന്റിലെ ആദ്യ യാക്കോബായ പള്ളിയായ ബിര്‍മിംഗ്ഹാം സെന്റ് ജോര്‍ജ്ജ് യാക്കോബായ പള്ളിയുടെ കാവല്‍ പിതാവായ അത്ഭുത പ്രവര്‍ത്തകനായ മോര്‍ ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ആത്മീയ നിറവോടെ ആചരിക്കുവാന്‍ പള്ളി ഒരുങ്ങിക്കഴിഞ്ഞു. ആ പരിശുദ്ധന്റെ മധ്യസ്ഥയില്‍ അഭയപ്പെട്ട് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും സാദരം ക്ഷണിക്കുന്നു.
മെയ് 5ന് വെള്ളിയാഴ്ച വൈകുന്നേരം 5മണിക്ക് പള്ളി വികാരി ഫാ.പീറ്റര്‍ കുര്യാക്കോസ് കൊടിയേറ്റുന്നതോടെ പെരുന്നാളിന് തുടക്കമാകും. തുടര്‍ന്ന് സന്ധ്യാ നമസ്‌കാരവും ധ്യാന പ്രസംഗവും നടത്തും. സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെയും വനിതാ സമാജികരുടെയും വാര്‍ഷിക കലാപരിപാടികളോടെ പെരുന്നാള്‍ സന്ധ്യ വര്‍ണ്ണാഭമാകും.
മെയ് 6ശനിയാഴ്ച രാവിലെ 10 മണിക്ക് പ്രഭാത പ്രാര്‍ത്ഥയെ തുടര്‍ന്ന് യുകെ ഭദ്രാസന കൗണ്‍സില്‍ സെക്രട്ടറി ബഹുമാനപ്പെട്ട ഗീവര്‍ഗ്ഗീസ് തണ്ടായത്തും കശീശായുടെ പ്രധാന കാര്‍മ്മികത്വത്തിലും ബഹുമാന്യ കശീശാമാരായ പീറ്റര്‍ കുര്യാക്കോസ്, എബി ഊന്നുകല്ലിങ്കല്‍ എന്നിവരുടെ സഹകാര്‍മ്മികത്വത്തിലും വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാന അര്‍പ്പിക്കപ്പെടും. തുടര്‍ന്ന് നടക്കുന്ന പെരുന്നാള്‍ റാസക്കു ബ്രിസ്റ്റോള്‍ യല്‍ദോ മോര്‍ ബസേലിയോസ് പള്ളിയിലെ കലാകാരന്മാര്‍ മേളവാദ്യത്തോടെ അകമ്പടി നല്‍കും. ആദ്യഫല ലേലവും വെച്ചൂട്ടും പെരുന്നാളിന്റെ ഭാഗമായി നടത്തപ്പെടും. വൈകുന്നേരം 4ന് വികാരി കൊടി ഇറക്കുന്നതോടെ പെരുന്നാളഇന് പര്യവസാനമാകും. ഈ വര്‍ഷത്തെ പെരുന്നാള്‍ ഏറ്റു കഴിക്കുന്നതു സജു വര്‍ഗീസും കുടുംബവും, ജിജോ കുര്യാക്കോസും കുടുംബവുമാണ്.
വിശ്വാസികളേവരും ഈ വലിയ പെരുന്നാളില്‍ നേര്‍ച്ച കാഴ്ചകളോടെ വന്നു പങ്കെടുത്ത് അനുഗ്രഹീതരാകുവാന്‍ വി.ഗീവര്‍ഗീസ് സഹദായുടെ നിറസാന്നിദ്ധ്യമായ ബിര്‍മിംഗ്ഹാം സെന്റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി പള്ളിയിലേക്ക് സാദരം ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് പള്ളിയുടെ വെബ്‌സൈറ്റായ www.jsocbirmingham.com സന്ദര്‍ശിക്കുക
പള്ളിവികാരി ഫാ.പീറ്റര്‍ കുര്യാക്കോസ് - 07411932075
ട്രസ്റ്റി ബിജു കുര്യാക്കോസ് - 07817680434
സെക്രട്ടറി മാത്യു ജോര്‍ജ്ജ് - 0774516271
 
Other News in this category

 
 




 
Close Window