Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 19th Mar 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
വാടാ വാ, മെഷീന്‍ തട്ടിപ്പാണെന്നു തെളിയിക്കാന്‍ ധൈര്യമുള്ളവര്‍ വാടാ...
reporter
ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ക്രമക്കേടില്‍ ആരോപണം ഉന്നയിക്കുന്നവരെ വെല്ലുവിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ 'ഡെമോ' നാളെ. ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ വാര്‍ത്താ സമ്മേളനത്തിന് ശേഷം രണ്ട് മണിക്കൂര്‍ നീളുന്ന വിശദീകരണമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്ദേശിക്കുന്നത്. വോട്ടിംഗ് മെഷീനുകള്‍ ഹാക്ക് ചെയ്യാന്‍ സാധിക്കില്ലെന്നാണ് കമ്മീഷന്റെ വാദം. കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീനില്‍ അപാകതയുണ്ടാക്കിയാണ് വോട്ട് കൂടുതല്‍ നേടിയെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ വാദത്തിന്റെ മുനയൊടിക്കുകയാണ് ലക്ഷ്യം.
ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ അത് ഡെമോയിലൂടെ വ്യക്തമാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെല്ലുവിളിച്ചിരുന്നു. ആംആദ്മി പാര്‍ട്ടിയാണ് പ്രതിപക്ഷ പാര്‍ട്ടികളില്‍ ശക്തമായി വോട്ടിംഗ് മെഷീന്‍ ക്രമക്കേടിനെതിരെ രംഗത്ത് വന്നത്. ഡല്‍ഹി നിയമസഭയില്‍ ബിജെപിക്ക് എതിരെ രംഗത്ത് വന്ന ആപ് വോട്ടിംഗ് മെഷീനില്‍ ക്രമക്കേട് നടത്താനാകുമെന്ന് ലൈവായി കാണിച്ചിരുന്നു.
ഇന്ത്യയില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് മെഷീന്‍ അല്ല ഇതെന്നും, കുറ്റമറ്റതാണ് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രീതിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനെതിരായി പ്രതികരിച്ചിരുന്നു. കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് അനുകൂലമായി വോട്ടിംഗ് മെഷീനുകള്‍ മാറ്റിയെന്ന് ആരോപിക്കുന്നവര്‍ക്ക് അത് തെളിയിക്കാന്‍ അവസരം നല്‍കുമെന്നും കമ്മീഷന്‍ പറഞ്ഞിരുന്നു. അതിനുള്ള ദിവസവും നാളെ പ്രഖ്യാപിക്കും.
 
Other News in this category

 
 




 
Close Window