Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 19th Mar 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
സുപ്രീം കോടതിയെ വെല്ലു വിളിച്ച ജസ്റ്റിസ് കര്‍ണന്‍ ഇത്രയും നാള്‍ ഒളിവില്‍ കഴിഞ്ഞത് കൊച്ചിയില്‍
reporter
കോയമ്പത്തൂര്‍ ന്മ കോടതിയലക്ഷ്യ കേസില്‍ ആറു മാസം തടവിനു ശിക്ഷിക്കപ്പെട്ട് ഒളിവിലായിരുന്ന ജസ്റ്റിസ് സി.എസ്. കര്‍ണന്‍ അറസ്റ്റില്‍. ഒന്നരമാസമായി ഒളിവിലായിരുന്ന കര്‍ണനെ കോയമ്പത്തൂരില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. കൊല്‍ക്കത്ത പൊലീസ്, തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെയാണു പിടികൂടിയത്. കര്‍ണനെ ചെന്നൈയില്‍ എത്തിച്ചശേഷം കൊല്‍ക്കത്തയിലേക്കോ മുംബൈയിലേക്കോ കൊണ്ടുപോകും എന്നാണ് അറിയുന്നത്. അതേസമയം, കര്‍ണന്‍ ഒളിവില്‍ കഴിഞ്ഞതു കേരളത്തിലാണെന്ന വിവരവും പുറത്തുവന്നു.

കൊച്ചി പനങ്ങാടുള്ള റിസോര്‍ട്ടിലാണു കര്‍ണന്‍ ഒളിവില്‍ കഴിഞ്ഞത്. മൂന്നുദിവസം ഇവിടെയുണ്ടായിരുന്നു. സഹായിയോടൊപ്പമാണു കര്‍ണന്‍ ഇവിടെ കഴിഞ്ഞിരുന്നത്. റിസോര്‍ട്ടില്‍നിന്നു മൂന്നുദിവസം മുമ്പു കോയമ്പത്തൂരിലേക്കു പോയി. മൊബൈല്‍ ഫോണ്‍ സിഗ്‌നലുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണു പൊലീസിനെ കോയമ്പത്തൂരിലെത്തിച്ചത്. കര്‍പ്പകം കോളജിനു സമീപത്തുള്ള റിസോര്‍ട്ടില്‍ നിന്നാണു കര്‍ണനെ പിടികൂടിയതെന്നാണു റിപ്പോര്‍ട്ട്. മൂന്നു ദിവസം റിസോര്‍ട്ടില്‍ താമസിച്ചു നിരീക്ഷണം നടത്തിയ ശേഷമാണു പൊലീസ് നടപടികളിലേക്കു കടന്നത്. ആദ്യം അറസ്റ്റിനെ ചെറുക്കാന്‍ ശ്രമിച്ച കര്‍ണന്‍ പിന്നീട് സഹകരിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. അഴിമതിയ്‌ക്കെതിരായ പോരാട്ടം തുടരുമെന്ന് അറസ്റ്റിനുശേഷം കര്‍ണന്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.

മുംബൈ വഴിയുള്ള കൊല്‍ക്കത്ത വിമാനത്തിലാണു കര്‍ണനുമായി പൊലീസ് സംഘം തിരിച്ചത്. കൊല്‍ക്കത്ത പ്രസിഡന്‍സി ജയിലിലേയ്ക്കാകും കര്‍ണനെ മാറ്റുക എന്നാണു വിവരം. മെയ് 9നാണ് കോടതിയലക്ഷ്യ കേസില്‍ സുപ്രീംകോടതി കര്‍ണനെ ആറുമാസത്തെ തടവിനു ശിക്ഷിച്ചത്. മേയ് പത്തിന് ചെന്നൈയിലെത്തിയ കര്‍ണന്‍ ഒളിവില്‍ പോവുകയായിരുന്നു. ഇതിനിടെ ജൂണ്‍ 12ന് കര്‍ണന്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചു. തന്നെ ശിക്ഷിച്ച വിധി പുനഃപരിശോധിക്കണമെന്ന കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജി സി.എസ്. കര്‍ണന്റെ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നു സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു ജസ്റ്റിസ് കര്‍ണന്‍ നല്‍കിയ ഹര്‍ജി സ്വീകരിക്കാനാവില്ലെന്നു സുപ്രീം കോടതി റജിസ്ട്രി വ്യക്തമാക്കി. ഇക്കാര്യം കര്‍ണന്റെ അഭിഭാഷകനെ രേഖാമൂലം അറിയിച്ചു.
 
Other News in this category

 
 




 
Close Window