Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
രാഹുലിനെ മാറ്റി പ്രിയങ്കയെ നിര്‍ത്തിയാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ജയിക്കാമെന്ന് ലാലു പ്രസാദ്
reporter
2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനായി പുതിയ രാഷ്ട്രീയ സൂത്രവാക്യവുമായി ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ്. രാഹുലിന് പകരം പ്രിയങ്ക വാദ്രയെ മുന്‍നിര്‍ത്തിയുള്ള പ്രതിപക്ഷ ചേരിയാണ് ലാലുവിന്റെ പ്രവചനം.

സമാജ് വാദി പാര്‍ട്ടി, ബിഎസ്പി, തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി എന്നിവരെല്ലാം അണിനിരക്കുന്നു വിശാല സഖ്യമാണ് 2019 ലേക്കായി ലാലുമുന്നോട്ടുവെക്കുന്നത്.

അത് യാഥാര്‍ഥ്യമാകുന്ന ദിവസം ബിജെപിയുടെ അവസാനമായിരിക്കുമെന്നും പട്‌നയില്‍ ആര്‍ജെഡിയുടെ സ്ഥാപകദിനത്തില്‍ പ്രവര്‍ത്തകരോടായി ലാലുപറഞ്ഞു.


പ്രതിപക്ഷ സഖ്യത്തെ രാഹുലിന് പകരം പ്രിയങ്ക നയിക്കണമെന്ന ലാലുവിന്റെ അഭിപ്രായപ്രകടനമാണ് ഇതില്‍ ശ്രദ്ധേയം.

ബിഹാറില്‍ താനും നിതീഷും കൈകോര്‍ത്തതുപോലെ യുപിയില്‍ മായാവതിയും അഖിലേഷും ഒന്നിക്കുമെന്ന് തനിക്ക് ഉത്തമവിശ്വാസമുണ്ടെന്ന് ലാലു പറയുന്നു. 2014 ലില്‍ രണ്ടായി മത്സരിച്ചവരാണ് തങ്ങള്‍, അതുപോലെ മമത ബാനര്‍ജിയും, കെജ്രിവാളും, ഹര്‍ദിക് പട്ടേലും, മായാവതിയും, അഖിലേഷും, പട്‌നായിക്കും എല്ലാവരും അണിനിരക്കുന്ന വിശാല സഖ്യം അനിവാര്യമാണ്.
 
Other News in this category

 
 




 
Close Window