Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
2013ല്‍ പോലീസ് പുറപ്പെടുവിച്ച നോട്ടീസ് ; അന്ന് പള്‍സര്‍ സുനി വേറൊരു നടന്റെ ഡ്രൈവറായിരുന്നു
reporter
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി മൂന്നുവര്‍ഷം മുമ്പു തന്നെ കൊടുംകുറ്റവാളി ആയിരുന്നെന്നു തെളിയുന്നു. ദിലീപുമായി ആദ്യം ഗൂഢാലോചന നടത്തിയതിനു ശേഷം പട്ടാപ്പകല്‍ പാലാ കിടങ്ങുരില്‍ നാടിനെ നടുക്കിയ വന്‍ കവര്‍ച്ചയ്ക്കു നേതൃത്വം നല്‍കി മുങ്ങി. സുനിക്കെതിരേ 2015 ല്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മാസങ്ങളോളം ഒളിവിലായിരുന്ന സുനിയെ അറസ്റ്റ് ചെയ്തു കോടതിയില്‍ കുറ്റപത്രം നല്‍കിയ ഈ കേസ് പോലീസ് വീണ്ടും അന്വേഷിക്കുന്നു.

നടിക്കെതിരായുള്ള ക്വട്ടേഷനും കവര്‍ച്ചാക്കേസും തമ്മില്‍ ബന്ധമുണ്ടെന്ന സംശയം ഉയര്‍ന്ന സാഹചര്യത്തിലാണിത്. നടിയെ ആക്രമിക്കാന്‍ എറണാകുളം കുന്നത്തുനാട് ഇളംപള്ളിക്കരയില്‍ നെടുവേലിക്കുടി വീട്ടില്‍ സുനില്‍, ദിലീപിന്റെ ക്വട്ടേഷന്‍ ഏറ്റെടുക്കുന്നത് 2013ന്റെ അവസാനമാണെന്നാണു പോലീസ് പറയുന്നത്. ആ സമയം ഒരു പ്രശസ്ത നടന്റെ ഡ്രൈവറായിരുന്നു സുനില്‍. ഇതിനു ശേഷമാണ് പള്‍സര്‍ കൊടുംകുറ്റവാളിയെന്ന് തെളിയിക്കുന്ന സംഭവമുണ്ടായത്. 2014 മേയ് മൂന്നിനു കെ.എസ്.ആര്‍.ടി.സി. ബസ് യാത്രക്കാരനെ ആക്രമിച്ചു നാലു ലക്ഷം രൂപ കവര്‍ന്നു. പാലായില്‍ നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന ബസിലെ യാത്രക്കാരനെ െവെകിട്ട് 4:30 നു കിടങ്ങൂര്‍ ബസ് ബേയില്‍ വച്ച് കണ്ണില്‍ കുരുമുളക് സത്ത് സ്‌പ്രേ ചെയ്തു തുക തട്ടിയെടുത്തു സുനിലും സംഘവും രക്ഷപ്പെട്ടെന്നാണു കേസ്.

ഇത് ആരോ നല്‍കിയ ക്വട്ടേഷന്‍ ആണെന്ന് പോലീസിന് അന്നേ സംശയമുണ്ടായിരുന്നു. കിടങ്ങൂര്‍ പോലീസാണ് അന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. മുഖ്യപ്രതിയാക്കി 120 ബി , 394, 34 വകുപ്പുകള്‍ പ്രകാരം 374/ 14 ആയി കേസെടുത്തതോടെ സുനി മുങ്ങി. ഒരു വര്‍ഷത്തോളം ഇയാളും കൂട്ടാളികളും ഒളിവിലായിരുന്നു. ഇതേത്തുടര്‍ന്നാണ് 2015 ല്‍ സുനിക്കെതിരേ പാലാ ഡിെവെ.എസ്.പി. പടം സഹിതം ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഒളിവിലായിരുന്ന സുനിയടക്കം എട്ടു പ്രതികള്‍ പിന്നീട് പോലീസില്‍ കീഴങ്ങി. ഇവര്‍ക്കെതിരെ കേസന്വേഷിച്ച ഡിെവെ. എസ്.പിയുടെ നേതൃത്വത്തില്‍ കുറ്റപത്രം നല്‍കി. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് സുനില്‍ സിനിമാ രംഗത്തെ പ്രമുഖരുടെ ഡ്രൈവറും മനഃസാക്ഷി സൂക്ഷിപ്പുകാരനുമായത്.
 
Other News in this category

 
 




 
Close Window