Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 19th Mar 2024
 
 
ആരോഗ്യം
  Add your Comment comment
പുരുഷന്മാരെക്കാള്‍ സ്ത്രീകള്‍ക്കാണ് മൂത്രത്തില്‍ അണുബാധ വരാറുള്ളത്: അതിന് ശാരീരികമായ കാരണങ്ങളുണ്ട്
reporter
സ്ത്രീകളില്‍ രണ്ടില്‍ ഒരാള്‍ക്കു വീതം ഉണ്ടാകാന്‍ സാധ്യതയുള്ള ഒന്നാണ് മൂത്രത്തിലെ അണുബാധ. ചിലര്‍ക്ക് ഇത് ഇടയ്ക്കിടെ ഉണ്ടാകാം. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ മൂത്രാശയത്തെ യൂറിനറി മീറ്റസുമായി ബന്ധിപ്പിക്കുന്ന മൂത്രനാളിക്ക് നീളം കുറവാണ്. ഇത് മലദ്വാരത്തില്‍ നിന്നും യോനിയില്‍ നിന്നും ബാക്ടീരിയ മൂത്രാശയത്തില്‍ എത്താന്‍ കാരണമാകുന്നു. ഇത് സ്ത്രീകളില്‍ മൂത്രത്തില്‍ അണുബാധ വരാനുള്ള സാധ്യത കൂട്ടുന്നു. ധാരാളം വെള്ളം കുടിക്കുന്നത് ഇടയ്ക്കിടെയുണ്ടാകുന്ന അണുബാധ കുറയ്ക്കാന്‍ സഹായിക്കും.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസ് ആന്‍ഡ് ഡൈജസ്റ്റീവ് കിഡ്‌നി ഡിസീസ് പറയുന്നത് 40 മുതല്‍ 60 ശതമാനം വരെ സ്ത്രീകള്‍ക്ക് യു ടി ഐ ബാധിക്കാന്‍ സാധ്യത ഉണ്ടെന്നാണ്.



വെള്ളം ധാരാളം കുടിക്കുമ്പോള്‍ ബ്ലാഡറില്‍ നിന്നും ബാക്ടീരിയയെ പുറന്തള്ളുന്ന നിരക്ക് കൂടുന്നു. ഇതുമൂലം യോനിയില്‍ നിന്നും ബാക്ടീരിയ മൂത്രാശയത്തിലെത്തുന്ന തോതും കുറയും - ഗവേഷകര്‍ പറയുന്നു. മൂത്രനാളിയെ ആവരണം ചെയ്യുന്ന കോശങ്ങളില്‍ ബാക്ടീരിയ പറ്റിപ്പിടിച്ചിരിക്കാനുള്ള സാധ്യതയും കുറയുന്നു.

55 വയസ്സില്‍ താഴെ പ്രായമുള്ള 140 സ്ത്രീകളിലാണ് പഠനം നടത്തിയത്. ഇവര്‍ വര്‍ഷത്തില്‍ കുറഞ്ഞത് മൂന്നു തവണയെങ്കിലും യു ടി ഐ ബാധിച്ചവര്‍ ആയിരുന്നു. കണ്‍ട്രോള്‍ ഗ്രൂപ്പില്‍പ്പെട്ട പകുതി സ്ത്രീകളും അവര്‍ പതിവായി കുടിക്കുന്ന വെള്ളം തന്നെ കുടിച്ചു. ബാക്കിയുള്ളവര്‍ ഒന്നര ലിറ്റര്‍ വെള്ളം കൂടുതല്‍ കുടിച്ചു.

ഒരു വര്‍ഷത്തിനു ശേഷം കണ്‍ട്രോള്‍ ഗ്രൂപ്പില്‍ പെട്ടവര്‍ക്ക് ശരാശരി 3.1 തവണ അണുബാധ ഉണ്ടായപ്പോള്‍ വെള്ളം ധാരാളം കുടിച്ച ഗ്രൂപ്പിന് ഇത് 1.6 മാത്രം ആയിരുന്നു. അതായത് 48 ശതമാനം കുറവ്.
 
Other News in this category

 
 




 
Close Window