Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
അമിത് ഷായുടെ മകനെതിരേ വാര്‍ത്ത കൊടുത്ത സ്ഥാപനം ഇനി മിണ്ടിയാല്‍ 100 കോടി രൂപ നഷ്ടപരിഹാരം കൊടുക്കേണ്ടി വരും
reporter
അമിത് ഷായുടെ മകന്‍ ജയ് ഷായുടെ സ്വത്തു സമ്പാദനം സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ട ദ വയറിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി കോടതി. ജയ് ഷായുടെ മാനനഷ്ടക്കേസ് പരിഗണിക്കുന്നതിന് ഇടയിലാണ് അഹമ്മദാബാദ് കോടതി വിലക്ക് ഏര്‍പ്പെടുത്തിയത്. മാനനഷ്ട കേസ് പരിഗണിക്കുന്നത് കോടതി മാറ്റി.അമിത് ഷായുടെ മകന്റെ സ്വത്തുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്നാണ് കോടതി നല്‍കിയ ഉത്തരവ്.
ഉത്തരവ് വായ് മൂടിക്കെട്ടാനുള്ള ശ്രമമെന്ന് ദി വയര്‍ പ്രതികരിച്ചു. ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പിലെ ബിജെപി ജയത്തിന് പിന്നാലെ ജയ് ഷായുടെ കമ്പനിയ്ക്ക് 16,000 ഇരട്ടി ലാഭമുണ്ടായതായാണ് വാര്‍ത്ത വന്നത്. വാര്‍ത്ത പുറത്തുവിട്ട 'ദ വയര്‍' ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ ജയ് ഷാ 100 കോടി രൂപയുടെ അപകീര്‍ത്തി കേസ് കൊടുക്കുകയും ചെയ്തു.

ജയ് ഷായ്‌ക്കെതിരെയുള്ള വാര്‍ത്ത വിവാദമായതോടെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകനെ പ്രതിരോധിച്ച് കേന്ദ്രമന്ത്രിമാര്‍ രംഗത്തെത്തി. ജയ് ഷാ ക്രമക്കേട് നടത്തിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും റെയില്‍വേ മന്ത്രി പിയൂഷ് ഗോയലും വാദിച്ചു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മൗനം വെടിയണമെന്നും പ്രതികരിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
 
Other News in this category

 
 




 
Close Window