Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 19th Mar 2024
 
 
ആരോഗ്യം
  Add your Comment comment
മൈക്രോവേവ് ഓവനില്‍ പാചകം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളില്‍ പോഷകം നഷ്ടപ്പെടുന്നു
reporter
മൈക്രോവേവില്‍ പാചകം ചെയ്യുമ്പോള്‍ എല്ലാ പോഷകഗുണവും നഷ്ടപ്പെടുമത്രേ. ഉയര്‍ന്ന റേഡിയേഷനില്‍ ഭക്ഷണം ചൂടാക്കുകയും വേവുകയും ചെയ്യുമ്പോള്‍ അപകടകാരികളായ റെഡിയോ ആക്ടീവ് സംയുക്തങ്ങള്‍ രൂപപ്പെടുകയും ഇത് ഭക്ഷണത്തിലെ തന്മാത്രകളില്‍ രൂപമാറ്റം വരുത്തുകയും ചെയ്യും.

തലേന്നത്തെ ഭക്ഷണം ചൂടാക്കാന്‍ എത്ര ലളിതം. സ്റ്റാര്‍ട്ട് ബട്ടണില്‍ വിരലമര്‍ത്തിയ ശേഷം വെറും ഒരു മിനിട്ട് കാത്തിരുന്നാല്‍ മതി ഭക്ഷണം ചൂടോടെ മുന്നില്‍.

എന്നാല്‍ സ്റ്റാര്‍ട്ട് ബട്ടണില്‍ വിരലമര്‍ത്തുമ്പോള്‍ എന്താണ് സംഭവിക്കുന്നത്. ബട്ടണ്‍ ഞെക്കിയാലുടന്‍ തന്നെ വളരെ ചെറിയ ഊര്‍ജ്ജ തരംഗങ്ങള്‍ അവ്‌നിലെ ഇരുവശത്തു കൂടി സഞ്ചരിച്ചു തുടങ്ങും. ഈ മൈക്രോവേവുകള്‍ വൈദ്യുത കാന്തിക തരംഗങ്ങള്‍ പുറത്തു വിടുന്നു. പെട്ടെന്ന് തന്നെ തരംഗങ്ങള്‍ വൈബ്രേറ്റ് ചെയ്യാന്‍ തുടങ്ങുന്നു. മിനിറ്റില്‍ 2500 മെഗാ ഹെഡ്‌സ് നിരക്കില്‍ ആണിത് സംഭവിക്കുന്നത്. അതായത് നിങ്ങളുടെ സെല്‍ഫോണിന്റെ അതേ നിരക്കില്‍.

പഠനങ്ങള്‍ പറയുന്നത് മൈക്രോവേവ് അവ്‌നുകള്‍ രോഗപ്രതിരോധ സംവിധാനത്തെ ദുര്‍ബലപ്പെടുത്തും എന്നാണ്. ഇത് ജനനവൈകല്യത്തിനു കാരണമാകും. മൈക്രോവേവുകളുടെ പതിവായ ഉപയോഗം അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുമെന്നും പറയുന്നുണ്ട്.

ദീര്‍ഘകാലമായി മൈക്രോവേവ് ചെയ്ത ഭക്ഷണം ഉപയോഗിച്ചാല്‍ അത് ബാക്ടീരിയല്‍–വൈറല്‍ ഇന്‍ഫെക്ഷനുകളെ പ്രതിരോധിക്കാനുള്ള കഴിവു കുറയ്ക്കും. ചിലരില്‍ മൈക്രോവേവ് ചെയ്ത ഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നു. സ്വിസ് ശാസ്ത്രജ്ഞനായ ഹാന്‍ഡ് ഹെര്‍ട്ടല്‍ നടത്തിയ പഠനമനുസരിച്ച് മൈക്രോവേവ് ചെയ്യുന്നത് ഭക്ഷണത്തിന്റെ ഗുണങ്ങള്‍ ഇല്ലാതാക്കുന്നു.

ദോഷങ്ങളുണ്ടെങ്കിലും ഇത് ഉപയോഗിക്കരുത് എന്നര്‍ത്ഥമില്ല. സുരക്ഷിതമായി എങ്ങനെ അവ്‌നുകള്‍ ഉപയോഗിക്കാം എന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം. പാചകത്തിനുള്ള എളുപ്പവഴിയാണിത് എങ്കിലും നിങ്ങളുടെ അവ്ന്‍ ശരിയായി പ്രവര്‍ത്തിക്കുന്നതാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്. അതോടൊപ്പം മൈക്രോവേവ് സേഫ് ആയ പാത്രങ്ങള്‍ മാത്രമേ പാചകത്തിനായി ഉപയോഗിക്കാവൂ.

മൈക്രോവേവ് അവ്ന്‍ ഇന്ന് മലയാളിയുടെ അടുക്കളയിലും സാധാരണമായിരിക്കുന്നു. ഭക്ഷണം പാകം ചെയ്യാന്‍ മാത്രമല്ല ചൂടാക്കി ഉപയോഗിക്കാനും പലരും ഇതുപയോഗിക്കുന്നു.

മക്കള്‍ ആവശ്യപ്പെടുമ്പോള്‍ കേക്ക് ഉണ്ടാക്കി നല്‍കാന്‍ വിരുന്നുകാര്‍ വന്നാല്‍ രുചികരമായ വിഭവങ്ങള്‍ തയാറാക്കാന്‍ എന്നു വേണ്ട വെള്ളം തിളപ്പിക്കാന്‍ വരെ അവ്ന്‍ ഉപയോഗിക്കുന്നവരുണ്ട്. ന്യൂഡില്‍സും പോപ്‌കോണും എല്ലാം നൊടിയിടയില്‍ തയാറാക്കുന്ന അവ്ന്‍ വീട്ടമ്മമാര്‍ക്ക് ഉപകാരി തന്നെ.

എന്നാല്‍ അവ്‌നെക്കുറിച്ച് അത്ര ശുഭകരമല്ലാത്ത വാര്‍ത്തയാണ് സ്വിസ് ശാസ്ത്രജ്ഞര്‍ നല്‍കുന്നത്.
 
Other News in this category

 
 




 
Close Window