Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
ആരോഗ്യം
  Add your Comment comment
പുഷ് അപ്പ് ചെയ്യൂ; ആയുസ്സിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിക്കൂ
reporter
പുഷ് അപ്പ് എടുക്കുന്നത് ദീര്‍ഘായുസ് വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഓസ്‌ട്രേലിയയിലെ സിഡ്‌നി സര്‍വകലാശാലയിലെ ശാസ്ത്രഞ്ജരാണ് പഠനം നടത്തിയത്. 80000 പേരില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് പുഷ് അപ്പ് സ്ഥിരമായി ചെയ്യുന്നത് ആയുസ് കൂട്ടുമെന്ന് കണ്ടെത്തിയത്. അര്‍ബുദ സാധ്യത കുറയുന്നതിനോടൊപ്പം അകാലമരണവും കുറയുന്നതായാണ് പഠനം വെളിപ്പെടുത്തുന്നത്. അമേരിക്കയില്‍ പബ്ലിഷ് ചെയ്ത ജേണല്‍ ഓഫ് എപ്പിഡോമോളജിയിലാണ് വിവരം റിപ്പോര്‍ട്ട് ചെയ്തത്.

പുഷ് അപ്പ് എടുക്കാന്‍ ജിമ്മില്‍ പോവണമെന്ന ചിന്തയിലാണ് പലരും. എന്നാല്‍ വീട്ടില്‍ തന്നെ പുഷ് അപ്പ് എടുത്താലും സമാനമായ ഗുണമായിരിക്കും ഉണ്ടാവുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. ജീവിതശൈലി രോഗങ്ങളും തടിയും വില്ലനാകുമ്പോള്‍ മാത്രമാണ് പലരും വ്യായാമം ചെയ്യുന്നത് ശീലമാക്കുന്നത്. വ്യായാമത്തില്‍ പുഷ് അപ്പ് ഉള്‍പ്പെടുത്തുന്നവരുടെ എണ്ണം താരതമ്യേന കുറവാണ്.
 
Other News in this category

 
 




 
Close Window