Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3502 INR  1 EURO=106.4396 INR
ukmalayalampathram.com
Fri 13th Mar 2026
 
 
ആരോഗ്യം
  Add your Comment comment
സ്ഥിരമായി ക്ഷീണം തോന്നാറുണ്ടോ? അമിതമായി പ്രോട്ടീന്‍ കഴിക്കുന്നുണ്ടോ എന്നു പരിശോധിക്കുക
reporter
പ്രോട്ടീന്റെ അളവ് കൂടുന്നത് ശരീരത്തില്‍ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. അമിതദാഹം, വിശപ്പ്, തൂക്കം കൂടുക, ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ മൂഡ്‌ചെയ്ഞ്ചിന് വരെ കാരണമാകും പ്രോട്ടീനിന്റെ അളവ് കൂടുന്നത്. ചിലദിവസങ്ങളില്‍ സാധാരണ ദിവസത്തേക്കാള്‍ ദാഹം തോന്നുന്നത് പ്രോട്ടീനിന്റെ അളവ് ശരീരത്തില്‍ കൂടുതലായതിനാലാകാം. പ്രോട്ടീനിന്റെ അംശം കൂടുതലായി ശരീരത്തില്‍ എത്തുമ്പോള്‍ അതിനെ നീക്കം ചെയ്യാന്‍ കിഡ്‌നി കൂടുതലായി പ്രവര്‍ത്തിക്കുന്നു. ഇത് നിര്‍ജ്ജലീകരണത്തിന് കാരണമാകും. അതിന്റെ ഫലമായി കൂടുതല്‍ ദാഹം തോന്നും. കഴിക്കുന്ന ആഹാരത്തില്‍ പ്രോട്ടീനിന്റെ അളവ് കൂടുതലായാല്‍ സാധാരണ കാണിക്കുന്നൊരു ലക്ഷണമാണ് മൂഡ്‌ചെയ്ഞ്ച്. പ്രോട്ടീന്‍ അടങ്ങിയ ആഹാരം കണക്കിലധികം കഴിക്കുന്നത് ദന്തസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഭക്ഷണത്തില്‍ ഫൈബറിന്റെ അളവ് കുറയുന്നതും പ്രോട്ടീനിന്റെ അളവ് കൂടുന്നതും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. പ്രോട്ടീന്‍ പോഷകഗുണമുള്ളതാണെങ്കിലും അളവ് കൂടിയാല്‍ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞ് കൂടും. അതുകൊണ്ട് തന്നെ ശരീരഭാരം വര്‍ദ്ധിക്കും. എപ്പോഴും ക്ഷീണം തോന്നുന്നത് ശരീരത്തില്‍ പ്രോട്ടീന്‍ കൂടുന്നതിന്റെ ലക്ഷണമായി പറയാറുണ്ട്. എന്നാല്‍ കഴിക്കുന്ന ആഹാരത്തില്‍ പ്രോട്ടീന്‍ കണക്കിലധികമായാലും ക്ഷീണം അനുഭവപ്പെടാം.
 
Other News in this category

 
 




 
Close Window