Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
എംഎം മണിയുടെ നിലപാടുകള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാടിന് എതിരാണെന്ന് ആക്ഷേപം
reporter
'ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന വിഡ്ഢി, ഭസ്മാസുരന്‍, വാടകഗുണ്ട' എന്നിങ്ങനെ വ്യക്തിപരമായ അധിക്ഷേപങ്ങളാണ് മന്ത്രി മണിക്കെതിരെ സ്വന്തം മണ്ഡലത്തിലെ തന്നെ പ്രധാന ഘടകകക്ഷി അവരുടെ സമ്മേളന റിപ്പോര്‍ട്ടില്‍ നടത്തിയിരിക്കുന്നത്. വണ്ടന്‍മേട്ടില്‍ നടക്കുന്ന സിപിഐ ഉടുമ്പന്‍ചോല മണ്ഡല സമ്മേളനത്തിന്രെ റിപ്പോര്‍ട്ടിലാണ് മണിക്കെതിരായ ആരോപണങ്ങള്‍ പ്രാദേശിക നേതൃത്വം ഉയര്‍ത്തിക്കാട്ടിയത്.
പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരായാണ് മണിയുടെ നിലപാടുകളെന്നും സാമാന്യ ചിന്തപോലുമില്ലാതെ ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന വിഡ്ഢിയായ മരം വെട്ടുകാരനെയാണ് മണി അനുസ്മരിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടിലെ 20ാം പേജില്‍ വ്യക്തമാക്കുന്നു. 'മണ്ഡലംകാരനായ സാധരണ ജനനേതാവ് മന്ത്രിയായതിലുളള സന്തോഷം ഉടുമ്പന്‍ചോല മണ്ഡലത്തിലെ യുഡിഎഫ് അനുഭാവികളില്‍ പോലും നിറഞ്ഞു നിന്നിരുന്ന കാലം പോയി തുടങ്ങി.

മുണ്ടുമടക്കി കുത്തി, ബക്കറ്റ് പിരിവും, ന്യായന്യായം നോക്കാതെയുളള കസര്‍ത്തുകളും എംഎം മണിയെന്ന മന്ത്രിയെ സാധാരണക്കാരുടെ മനസ്സുകളില്‍ പോലും വെറുപ്പുളവാക്കിത്തുടങ്ങിയിരിക്കുന്നു. സിപിഐയെ ഒന്നുകില്‍ നക്കി അല്ലെങ്കില്‍ ഞെക്കി തീര്‍ക്കുമെന്ന വാശി സിപിഐയുടെ വോട്ടുകൂടി വാങ്ങി ജയിച്ച ഒരു എല്‍ഡിഎഫ് നേതാവിനും ഭൂഷണമല്ലെ'ന്നും സിപിഐ സമ്മേളന റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ഏറെക്കാലമായി നിലനില്‍ക്കുന്ന സിപിഎം, സിപിഐ തര്‍ക്കം ജില്ലയില്‍ ഇപ്പോഴും താഴെ തട്ട് മുതല്‍ പരിഹരിക്കപ്പെടാതെ തുടരുകയാണെന്നതാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.
 
Other News in this category

 
 




 
Close Window