Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
ആരോഗ്യം
  Add your Comment comment
നിരവധി പ്രശ്‌നങ്ങള്‍ക്കിടയില്‍ നന്നായി ഉറങ്ങാന്‍ ചില ശീലങ്ങള്‍ പാലിക്കേണ്ടതുണ്ട്
reporter
ഉറക്കം നന്നായാല്‍ ആരോഗ്യവും മെച്ചപ്പെടും. നന്നായി ആലോചിക്കാനും പ്രവര്‍ത്തിക്കാനുമൊക്കെ നല്ല ഉറക്കം സഹായകമാണ്. അതിനാല്‍ ഉറക്കത്തിന്റെ എല്ലാ വശങ്ങളും അറിഞ്ഞിരിക്കുന്നതു നല്ലതാണ്. ഉറക്കം വരാത്തതിന്റെ ഒരു കാരണം ചിലപ്പോള്‍ കിടക്കയുടെ പ്രശ്‌നമാകാം. ആഴ്ന്നുറങ്ങാന്‍ സഹായിക്കുന്ന, എന്നാല്‍ ശരീരത്തിന് രാവിലെ വേദനയുണ്ടാക്കാത്ത തരത്തിലുള്ള കിടക്ക വേണം ഉറങ്ങാന്‍ ഉപയോഗിക്കാന്‍. കഥകള്‍ കേള്‍ക്കുക, മൊബീലിലോ ഓഡിയോ ബുക്കുകളിലോ കൂടെ. ഓഡിയോ ബുക്കുകള്‍ അധികവം വൈകാതെ നിങ്ങളുടെ തലച്ചോറിനെ റിലാക്‌സ് ചെയ്യിക്കും. പതിയ ഉറക്കത്തിലേക്ക് പോകും. ആമസോണ്‍ ഓഡിബിള്‍ എല്ലാം പരീക്ഷിക്കാം. ഉറങ്ങുന്നത് മുമ്പ് നീല വെളിച്ചമെല്ലാം ഓഫ് ചെയ്‌തേക്കുക. കംപ്യൂട്ടര്‍, സ്മാര്‍ട്ട്‌ഫോണുകള്‍ തുടങ്ങി എല്ലാ ഗാഡ്ജറ്റുകളില്‍ നിന്നു വരുന്ന വെളിച്ചവും ഇല്ലാതാക്കുക. നീല വെളിച്ചം നിങ്ങളെ ഉറക്കില്ല. സ്ലീപ് ഡിസ്ഓര്‍ഡര്‍ ഉള്ളവര്‍ക്ക് ഉത്തമമാണ് ചെറി ജ്യൂസ്. കിടക്കും മുമ്പ് ഒരു ഗ്ലാസ് ചെറി ജ്യൂസ് ആകാം. ഉറക്ക ഘടനയെ നിയന്ത്രിക്കുന്ന ഹോര്‍മോണ്‍ ഇതിലുണ്ട്. ടെന്‍ഷന്‍, സ്‌ട്രെസ്, ആശങ്ക, ജോലിയിലെ പ്രശ്‌നങ്ങള്‍, വീട്ടിലെ പ്രശ്‌നങ്ങള്‍.... ഇങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ക്കിടയില്‍ നന്നായി ഉറങ്ങാന്‍ ഈ ശീലങ്ങള്‍ പാലിക്കുക.
 
Other News in this category

 
 




 
Close Window