Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
ആരോഗ്യം
  Add your Comment comment
സ്ത്രീകള്‍ക്ക് അഞ്ചു ദിവസം കൊണ്ടു പരിശീലിക്കാവുന്ന യോഗയെക്കുറിച്ചാണ് ഈ വീട്ടമ്മയ്ക്കു പറയാനുള്ളത് q
reporter
ഭര്‍ത്താവ് പരീശീലിച്ച യോഗയില്‍ പുതിയ വെളിച്ചം കണ്ടെത്തിയിരിക്കുന്നു ഭരണീധരന്‍ എന്ന വീട്ടമ്മ. അഞ്ചു ദിവസം തുടര്‍ച്ചയായി യോഗ ചെയ്ത് ലോകരെ ഞെട്ടിച്ചിരിക്കുകയാണ് കവിത ഭരണീധരന്‍ എന്ന യുവതി. മൂന്നു വയസ്സുള്ള കുഞ്ഞിന്റെ 'അമ്മ കൂടിയാണ് കവിത. കവിതയുടെ ഭര്‍ത്താവ് തന്നെയാണ് കവിതയുടെ യോഗ ഗുരു.
ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യം വച്ചായിരുന്നു കവിതയുടെ യോഗ പ്രകടനം. 103 മണിക്കൂര്‍ തുടര്‍ച്ചയായി യോഗ ചെയ്ത പ്രാദാന്യ പാട്ടീല്‍ എന്ന യുവതിയുടെ പേരിലുള്ള മാരത്തോണ്‍ യോഗയുടെ വേള്‍ഡ് ഗിന്നസ് റെക്കോര്‍ഡ് തകര്‍ക്കുക എന്ന ലക്ഷ്യത്തിലാണ് കവിത യോഗ ആരംഭിച്ചത്. ഡിസംബര്‍ 23 നു തുടങ്ങിയ യോഗ ഇപ്പോഴും തുടരുകയാണ്.

അഞ്ചു ദിവസം പിന്നിട്ടപ്പോള്‍ തന്നെ റെക്കോര്‍ഡ് കവിതയുടെ പേരിലായി. എന്നാല്‍ അതുകൊണ്ട് മാത്രം യോഗ നിര്‍ത്താനുള്ള ഉദ്ദേശമില്ല കവിതക്ക്. 30 തീയതി വരെ മാരത്തോണ്‍ യോഗ തുടരുവാനാണ് നിലവിലെ തീരുമാനം. ഓരോ ഒരു മണിക്കൂറിലും അഞ്ചു മിനുട്ട് നേരത്തെ വിശ്രമമാണ് കവിത എടുക്കുന്നത്.
നമ്മുടെ ശരീരത്തിന് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്ന അവസ്ഥയില്‍ നമ്മുടെ കൂട്ടത്തിലുള്ള ഒരാള്‍ എങ്കിലും യോഗ ചെയ്യാന്‍ നിര്‍ദ്ദേശിക്കും. മികച്ച ആരോഗ്യം സംരക്ഷിക്കുന്നതില്‍ അത്രയും പ്രാധാന്യമുണ്ട് യോഗയ്ക്ക്. അതുകൊണ്ട് തന്നെയാണ് യോഗയുടെ പ്രാധാന്യം വര്‍ധിച്ചു വരുന്നതും.
 
Other News in this category

 
 




 
Close Window